Technology

വാട്‍സ് ആപ്പിൽ നിന്നും വിവരം കൈമാറൽ :ഫേസ്ബുക്കിന് തിരിച്ചടി

ലണ്ടന്‍: വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറാന്‍ ഫേസ്ബുക്കും വാട്ട്സ്ആപ്പും ഉണ്ടാക്കിയ കരാറിന് യൂറോപ്പിൽ തിരിച്ചടി. യുകെ ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ നിര്‍ദേശ പ്രകാരം ഈ കരാർ യൂറോപ്പിൽ റദ്ദാക്കി. യൂറോപ്യൻ യൂണിയനു കീഴിലുള്ള 28 രാജ്യങ്ങളിലെ വിവരകൈമാറ്റമാണ് തടഞ്ഞിരിക്കുന്നത്.

ഉപഭോക്താക്കളുടെ സമ്മതമില്ലാതെ ഇത്തരം കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോവാനാവില്ലെന്ന് യുകെ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ഓഫീസില്‍ നിന്നും അറിയിച്ചതോടെയാണ് കരാർ റദ്ദാക്കാൻ തീരുമാനമായത്. അതേസമയം ഇന്ത്യയിൽ ഈ കരാർ നിലവിലുണ്ട്. വ്യക്തിവിവരങ്ങള്‍ ഉപയോഗിക്കാനുള്ള സമ്മതത്തിനായി ഫേസ്ബുക്ക് ഉപഭോക്താക്കളോട് അനുമതി തേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button