കൊല്ലം : കള്ളപ്പണം തടയാന്‍ 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കുന്നതിനു വൈകിയാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിച്ച ധൈര്യത്തെ പ്രകീര്ത്തിക്കണമെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എസ്എന്‍ഡിപി യോഗം ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ആദ്യ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.
യഥാര്‍ഥ നോട്ടുകളെക്കാള്‍ കൂടുതലാണ് കള്ളനോട്ടുകള്‍. കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ എതിര്‍ക്കുന്ന ശക്തികള്‍ ആരൊക്കെയെന്നു പരിശോധിച്ചാല്‍ കാര്യം വ്യക്തമാകുമെന്നു അദ്ദേഹം പറഞ്ഞു. വിധ്വംസക പ്രവര്‍ത്തനത്തിനും അട്ടിമറിക്കുമാണ് കള്ളപ്പണം വിനിയോഗിക്കുന്നത്. കള്ളപ്പണം കൈവശം വച്ചിരിക്കുന്ന രാഷ്ട്രീക്കാര്‍, ഭൂമാഫിയകള്‍, വിധ്വംസക പ്രവര്‍ത്തനം നടത്തുന്നവര്‍ തുടങ്ങിയവര്‍ക്കാണ് നോട്ടുകള്‍ അസാധുവാക്കിയ നടപടി വിഷമമുണ്ടാക്കുന്നത്.
രണ്ടു കണ്ടെയ്നര്‍ നിറയെ പണം വന്നു എന്നു പറഞ്ഞിട്ടു അതു എങ്ങോട്ടു പോയെന്ന് ആര്‍ക്കുമറിയില്ല. അയ്യായിരമോ ആറായിരമോ രൂപ വിലയുണ്ടായിരുന്ന വസ്തുവിനു രണ്ടും മൂന്നും ലക്ഷം രൂപ വിലയുറപ്പിച്ചു അഡ്വാന്‍സ് നല്കിയവര് പിന്നീട് പണം മടക്കിവാങ്ങാന്‍ പോലും വരാത്ത ഒട്ടേറെ സംഭവങ്ങളുണ്ട്. ഒരാഴ്ച മുന്‍പു കൊല്ലം ജില്ലയിലെ ഒരാശുപത്രിയില്‍ 15,000 രൂപയുടെ ബില്‍ അടയ്ക്കാന്‍ നല്കിയ പണം മുഴുവന്‍ കള്ളനോട്ടായിരുന്നു. കള്ളനോട്ടാണെന്നു കൗണ്ടറില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞപ്പോള്‍ അതു തിരിച്ചു വാങ്ങി 10 മിനിറ്റിനുള്ളില്‍ യഥാര്‍ഥ നോട്ടു നല്കി.
Post Your Comments