തിരുവനന്തപുരം: അസാധുവാക്കപ്പെട്ട 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് മാറ്റിവാങ്ങാന്‍ ഇന്നുമുതല്‍ അവസരമുണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഇതിനായി മിക്ക ബാങ്കുകളും പ്രത്യേക കൗണ്ടര്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പഴയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ അക്കൗണ്ടില്ലാത്ത ശാഖകളേയും സമീപിക്കാം. ഇതിനായി പ്രത്യേകം ഫോമില്‍ പേര്, നോട്ടിന്റെ ഡിനോമിനേഷന്‍ എന്നിവയുള്‍പ്പെടെ നല്‍കണം. നിങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുകയും അതിന്റെ രേഖ സമര്‍പ്പിക്കുകയും വേണം.
തുടക്കത്തില്‍ ഒരാള്‍ക്ക് ദിവസം 4000 രൂപവരെ മാറ്റിയെടുക്കാം.
സ്വന്തം അക്കൗണ്ടുള്ള ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിന് നിയന്ത്രണമില്ല. ഈ മാസം 24 വരെ അക്കൗണ്ടില്‍ നിന്ന് ദിവസം 10,000 രൂപയും ആഴ്ചയില്‍ പരമാവധി 20,000 രൂപയും പിന്‍വലിക്കാം. എസ്ബിഐ പ്രധാന ശാഖകളിലെല്ലാം കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും. ഇല്ലാതായ കറന്‍സി മാറ്റിവാങ്ങാന്‍ കൂടുതല്‍ തിരക്ക് ഇന്ന് അനുഭവപ്പെടുമെന്നാണ് സൂചന. വൈകീട്ട് 6 വരെ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിയ്ക്കും. വരുന്ന ശനിയും ഞായറും ബാങ്കുകളോട് തുറന്ന് പ്രവര്‍ത്തിക്കാന്‍ ആര്‍.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.
പണം മാറ്റിവാങ്ങുമ്പോള്‍ സമര്‍പ്പിക്കേണ്ട ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Post Your Comments