തിരുവനന്തപുരം: രണ്ടാം മാറാട് കേസ് സി ബി ഐക്ക് വിട്ടു . ഹൈക്കോടതിയാണ് കേസിലെ ഗൂഢാലോചന അന്വേഷിക്കുന്നതിനായി ഇപ്പോൾ സി ബി ഐക്ക് വിട്ടിരിക്കുന്നത്.കൊളക്കാടൻ മൂസ ഹാജിയുടെ ഹർജ്ജിയിലാണ് ഇപ്പോൾ തീരുമാനം. തിരുവനന്തപുരം: രണ്ടാം മാറാട് കേസ് സി ബി ഐക്ക് വിട്ടു . ഹൈക്കോടതിയാണ് കേസിലെ ഗൂഢാലോചന അന്വേഷിക്കുന്നതിനായി ഇപ്പോൾ സി ബി ഐക്ക് വിട്ടിരിക്കുന്നത്.
കൊളക്കാടൻ മൂസ ഹാജിയുടെ ഹർജ്ജിയിലാണ് ഇപ്പോൾ തീരുമാനം. നേരത്തെ കേസ് അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്ന് സര്‍ക്കാര്‍ നിലപാട് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വരുന്നത്. പ്രത്യേകിച്ചു കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ ലീഗ് നേതൃത്വത്തെ. നേരത്തെ സിബിഐയും കേസ് ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു.
2003 മെയ് 2 നടന്ന മാറാട് കൂട്ടക്കൊലപാതകത്തിന് പിന്നിലെ വലിയ ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കാന്‍ തയാറാണെന്നാണ് രണ്ടുപേജുള്ള റിപ്പോര്‍ട്ടിലുള്ളത്.
സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് തോമസ് പി ജോസഫ് അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മിഷന്‍ തന്നെ വലിയ ഗൂഢാലോചന സംശയിക്കുന്ന സാഹചര്യത്തിലും കേന്ദ്ര ഏജന്‍സികളുടെ സംയുക്താന്വേഷണം വേണം എന്ന് ശുപാര്‍ശയുള്ളതിനാലും കേസ് ഏറ്റെടുക്കാന്‍ വിരോധമില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചിരിക്കുന്നത്.കൂട്ടക്കൊലപാതകത്തിന് പിന്നാലെ 2003ല്‍ത്തന്നെ സിബിഐ അന്വേഷാണാവശ്യം ഉയര്‍ന്നെങ്കിലും അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ സമ്മതിച്ചില്ല.
കേസ് വിശദമായി അന്വേഷിക്കാന്‍ വലിയൊരുസംഘത്തെ നിയോഗിച്ചെന്ന് അന്ന് ഐജിയായിരുന്ന മഹേഷ് കുമാര്‍ സിങ്ല തന്നെകോടതിയെ അറിയിച്ചു.സിബിഐ അന്വേഷണ ആവശ്യത്തെ നിരാകരിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പ്രയത്നിച്ചത് ലീഗ് നേതാക്കളായിരുന്നു എന്ന ആരോപണം ശക്തമാണ്.
Post Your Comments