വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തെക്കുറിച്ച് ഐഎസ് പ്രതികരിച്ചു. അമേരിക്കയുടെ അന്ത്യം ട്രംപിന്റെ കൈകളിലൂടെയെന്ന് ചില ഭീകര സംഘടനകള്‍ വിലയിരുത്തിയിരുന്നു. ട്രംപിന്റെ വിജയം അമേരിക്കയുടെ ഇരുണ്ട കാലഘട്ടത്തിന്റെ തുടക്കമാണെന്നാണ് ഐഎസ് പറയുന്നത്.
ട്രംപിന്റെ വിജയത്തിന് പിന്നാലെ പശ്ചിമേഷ്യന്‍ ജിഹാദി സംഘടനകളില്‍ നിന്ന് ഒട്ടനവധി വ്യക്തികളാണ് സമൂഹ മാധ്യമങ്ങളിലൂടെ ആശംസ നേര്‍ന്നതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍ ഖ്വയ്ദ ഭീകര സംഘടനകള്‍ ട്രംപിന്റെ വിജയത്തെ പുകഴ്ത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
അമേരിക്കയുടെ അന്ത്യം ട്രംപിന്റെ കൈകളില്‍ നിന്നാകുമെന്ന് ഐഎസിന്റെ ഔദ്യോഗിക മാധ്യമമായ അല്‍ മിനബര്‍ ജിഹാദി മീഡിയ പരാമര്‍ശിച്ചതായും വിവരമുണ്ട്. ഇസ്ലാം മതവിശ്വാസികളുടെ കുടിയേറ്റം തടയുന്നതിനും ഇസ്ലാം മതവിശ്വാസികളെ പീഡിപ്പിക്കുന്നതിലും തത്പരനാണ് ട്രംപെന്ന് ഇവര്‍ ആരോപിക്കുന്നു. ട്രംപ് അമേരിക്കയുടെ ധാര്‍മ്മിക മുഖം രാജ്യാന്തര സമൂഹത്തിന് മുന്നില്‍ വലിച്ചെറിയുമെന്ന് ജിഹാദി സംഘടനകള്‍ അറിയിച്ചു.
Post Your Comments