തൊടുപുഴ:ഗിന്നസ് ബുക്കിൽ ഇടംനേടാൻ കൂട്ടി വച്ച പണം കണ്ണടച്ച് തുറക്കും മുൻപ് വെറും കടലാസ് മാത്രമായതോർത്തു തലയിൽ കൈവച്ചിരിക്കുകയാണ് എബിൻ ബേബി.786 എന്ന അക്കം ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസക്കാരനായ എബിൻ സൂക്ഷിച്ചുവച്ചിരിക്കുന്നത് ഈ നമ്പറിൽ അവസാനിക്കുന്ന നൂറു കണക്കിന് നോട്ടുകളാണ്.ഈ നമ്പറിൽ അവസാനിക്കുന്ന നോട്ടുകൾ ശേഖരിച്ച് ഗിന്നസ് ബുക്കിൽ ഇടംനേടണമെന്ന ലക്ഷ്യത്തോടെയാണു വഴിത്തല സ്വദേശിയായ എബിൻ ബേബി വ്യത്യസ്തമായ ഈ ഹോബി ആരംഭിച്ചത്.
ഇപ്പോൾ എബിന്റെ കൈയിൽ 500ന്റെ 80 നോട്ടും 1000ന്റെ 30 നോട്ടുകളുമുണ്ട്. 786ൽ അവസാനിക്കുന്ന നമ്പറുള്ള 100,50,10 രൂപ നോട്ടുകൾ വേറെയും. മൊത്തം ഒരു ലക്ഷത്തിലധികം രൂപയുടെ ശേഖരം. ഈ പണമെല്ലാം ബാങ്കിൽ കൊണ്ടുപോയി ദിവസങ്ങൾക്കുള്ളിൽ മാറിയില്ലെങ്കിൽ സമ്പാദ്യം വെള്ളത്തിലാകും.മകന്റെ ഹോബി കണ്ട് വീട്ടുകാരും, കൂടെ കൂടിയിരുന്നു.എന്നാൽ, ഭാഗ്യനമ്പറെന്ന വിശ്വാസത്തിൽ പലയിടത്തുനിന്നായി സ്വരൂപിച്ച നോട്ടുകൾ ബാങ്കിൽ കൊടുത്തു മാറാൻ മനസ്സ് വരുന്നില്ലെന്ന് എബിൻ പറയുന്നു. ഇതേ തുടർന്ന് ഇനിയെന്തു ചയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ് എബിനും കുടുംബവും.
Post Your Comments