തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് മുന്നില്‍ അതിരാവിലെ മുതല്‍ നീണ്ട ക്യൂ. 1000 രൂപ നോട്ടുകളുടെ നിരോധനത്തിന് ശേഷം രാജ്യത്തെ ബാങ്കുകള്‍ തുറന്നപ്പോള്‍ അനുഭവപ്പെടുന്നത് വന്‍തിരക്ക്. അതേസമയം പോസ്റ്റ് ഓഫീസ് വഴിയുള്ള നോട്ടുമാറല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. നിയമപരമായ പണം പോലും കൈമാറാനാകാതെ ഇടപാടുകാര്‍ വലയുകയാണ്.
മതിയായ പണം ഇല്ലാത്തതാണ് പോസ്റ്റ് ഓഫീസ് വഴിയുള്ള നോട്ടുമാറല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മാത്രമല്ല പോസ്റ്റ് ഓഫീസുകളില്‍ നിന്ന് പ്രതിദിനം പതിനായിരം രൂപമാത്രമേ അനുവദിക്കൂ. നോട്ടുമാറല്‍ കാരണം പോസ്റ്റ് ഓഫീസുകളിലെ ദൈനം ദിന പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷംമാത്രമേ പോസ്റ്റ് ഓഫീസ് വഴിയുള്ള നോട്ടുമാറല്‍ സാധ്യമാവുകയുള്ളൂ.
കറന്‍സികള്‍ മാറ്റിവാങ്ങാനെത്തിയവര്‍ നേരത്ത തന്നെ ഫോമുകള്‍ പൂരിപ്പിച്ച് കാത്തിരിക്കുകയാണ്. സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ വഴി നോട്ടുമാറാൻ സാധിക്കില്ല. റിസര്‍വ് ബാങ്കിനു കീഴിലുള്ള ജില്ലാ ബാങ്കുകളിലും നോട്ടുമാറല്‍ സാധ്യമല്ല. മാത്രമല്ല എടിഎമ്മുകള്‍ ഇന്നും പ്രവര്‍ത്തിക്കുകയില്ല. നാളെ മുതല്‍ മാത്രമേ എടിഎം സേവനം ലഭ്യമായിത്തുടങ്ങുകയുള്ളൂ. അതിനാല്‍ ഇന്ന് ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവ വഴി മാത്രമേ പണം മാറ്റിവാങ്ങാനാവുകയുള്ളൂ.
Post Your Comments