തിരുവനന്തപുരം: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയതോടെ വലഞ്ഞവരുടെ കൂട്ടത്തിൽ മന്ത്രിമാരും ഉണ്ട്. നിയമസഭാ വളപ്പിലെ ക്യാന്റീനില്‍ നിന്നും ലഘുഭക്ഷണം കഴിച്ചിറങ്ങിയ മന്ത്രി എ.കെ ബാലന് ലഭിച്ചത് 18 രൂപയുടെ ബില്ല് ആണ്. കയ്യിൽ ചില്ലറയായി ആകെയുള്ളത് 10 രൂപയും. ഇതോട സഹായവുമായി മുസ്‌ലീം ലീഗ് എം.എല്‍.എ പി.കെ ബഷീര്‍ എത്തി. മന്ത്രി ബാലന് മാത്രമല്ല. ചില്ലറ ആവശ്യപ്പെട്ട് എത്തിയ എല്ലാവരെയും അദ്ദേഹം സഹായിച്ചു.
എന്നാല്‍ ചില്ലറ തീര്‍ന്നതോടെ പിന്നീട് കയ്യില്‍ അവശേഷിച്ചതാകട്ടെ 500 ന്റേയും ആയിരത്തിന്റേയും നോട്ടുകള്‍മാത്രമാണ്. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രജലവിഭവ മന്ത്രാലയവുമായി നടത്തേണ്ട ചര്‍ച്ചകള്‍ക്കായി അദ്ദേഹത്തിന് ഡൽഹിയിലേക്ക് പോകേണ്ടതുണ്ടായിരുന്നു. എന്നാൽ ചില്ലറ തീർന്നതോടെ ഡൽഹിയിലേക്ക് പോകേണ്ടിയിരുന്ന അദ്ദേഹത്തിന് തന്റെ യാത്ര മാറ്റിവെക്കേണ്ടി വന്നു.
Post Your Comments