വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപിനെ തിരഞ്ഞെടുത്തു. അതിനിടയിൽ കുടിയേറ്റത്തിനായുള്ള ഉത്തര അമേരിക്കന്‍ രാജ്യമായ കാനഡയുടെ ഔദ്യോഗിക വെബ്‌സൈറ്റ് തകര്‍ന്നു. പൂർണ്ണമായും നിലച്ച നിലയിലാണ് വെബ്‌സൈറ്റ്. വലിയ ഒരു വിഭാഗം ആളുകള്‍ അമേരിക്ക വിടാനുള്ള തീരുമാനമെടുത്തു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കാനഡയില്‍ താമസിക്കാനോ കനേഡിയന്‍ പൗരത്വം സ്വീകരിക്കാനോ സഹായിക്കുന്ന വെബ്‌സൈറ്റാണ് ജനത്തിരക്ക് കാരണം തകര്‍ന്നിരിക്കുന്നത്. വെബ്‌സൈറ്റില്‍ കയറാന്‍ ശ്രമിക്കുന്നവര്‍ക്ക് പേജ് ലോഡ് ചെയ്യുന്നു എന്ന സന്ദേശം മാത്രമാണ് ലഭിക്കുന്നത്. താങ്ങാവുന്നതിലുമധികം ആളുകള്‍ ഒരേസമയം വെബ്‌സൈറ്റില്‍ കയറുന്നതാണ് ഇതിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
കാനഡയിലേക്ക് കുടിയേറുക എന്നത് താരതമ്യേനെ എളുപ്പമുള്ള കാര്യമല്ല. ട്രംപ് പ്രസിഡന്റാകും എന്ന സൂചനകള്‍ വന്നതോടെയാണ് കുടിയേറ്റത്തിനായുള്ള വഴികള്‍ ആളുകള്‍ തിരക്കി തുടങ്ങിയത്. സര്‍വ്വേ ഫലങ്ങള്‍ ഹിലരിയ്ക്ക് അനുകൂലമായതിനാല്‍ ഇത് ആരും പ്രതീക്ഷിച്ചിരുന്നില്ല. കൂടാതെ, അമേരിക്കയിലെ ജനങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ തിരഞ്ഞു കൊണ്ടിരിക്കുന്നത് കുടിയേറ്റത്തെ പറ്റിയാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.‘എമിഗ്രേറ്റ്’ (Emigrate) എന്ന വാക്കാണ് ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ടിട്ടുള്ളത്.
Post Your Comments