KeralaNews

അസ്വസ്ഥരാകുന്നത് കള്ളപ്പണക്കാരും തീവ്രവാദികളും ;പ്രധാനമന്ത്രിയും സർക്കാരും രാജ്യത്തിന്റെ അഭിമാനം; തുഷാർ വെള്ളാപ്പള്ളി

 

ചേര്‍ത്തല:രാജ്യത്തിന്റെ സാമ്പത്തിക സ്വാശ്രയത്വം നശിപ്പിക്കാനും ആഭ്യന്തര കുഴപ്പങ്ങള്‍ക്കും വേണ്ടി നടന്ന രാജ്യാന്തര ഗുഢാലോചനകളെ പൊളിക്കാന്‍ ഇത്തരം ധീരമായ നടപടികള്‍ അനിവാര്യമാണ്. ബിഡിജെ എസ് കള്ളപണവും കള്ളനോട്ടും തടയുവാന്‍ സമഗ്രമായ സാമ്പത്തിക പരിഷ്കരണ നടപടി സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം അഭിനന്ദനീയമാണ്.അതിന് ചങ്കൂറ്റം കാട്ടിയ പ്രധാനമന്ത്രിയും എന്‍ഡിഎ സര്‍ക്കാരും രാജ്യത്തിന്റെ അഭിമാനമാണ്.

സാധാരണ ജനത്തിന് സര്‍ക്കാര്‍ നടപടി പ്രതീക്ഷ നല്‍കുന്നതാണ്. നടപടിയില്‍ അസ്വസ്തരാകുന്നവരെയാണ് സംശയിക്കേണ്ടത്. കള്ളപണക്കാര്‍, അഴിമതിക്കാര്‍, തീവ്രവാദികള്‍ തുടങ്ങിയവര്‍ക്ക് ബുദ്ധിമുട്ടുണ്ടായെങ്കില്‍ ഇത് തന്നെയാണ് നടപടിയുടെ വിജയവും.ഒരുതുണ്ടു ഭൂമി പോലും സ്വന്തമായി വാങ്ങാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു സംസ്ഥാനത്തെ അടിസ്ഥാന ജനവിഭാഗം.

കള്ളപണവും കള്ളനോട്ടുകളും ഇവിടേക്ക് മലവെള്ളം പോലെ ഒഴുകിയപ്പോള്‍ ചെറുവിരല്‍ അനക്കാത്തവരാണ് സംസ്ഥാനത്ത് ഇതുവരെ ഭരിച്ചത്. ജനവിരുദ്ധമായ നിലപാടുകളില്‍ നിന്ന് പങ്ക് പറ്റിയവരാണ് ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത്.നരേന്ദ്രമോദിയുടെ ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നതായും തുഷാർ വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button