ന്യൂഡല്‍ഹി: 500 ന്റേയും 1000 ത്തിന്റെയും നോട്ട് എല്ലാവര്‍ക്കും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഇപ്പോള്‍ തന്നെ പലയിടത്തും ക്യൂ നില്‍ക്കേണ്ട അവസ്ഥയായി. വ്യാപാരികള്‍ ബോര്‍ഡുകള്‍ വരെ സ്ഥാപിച്ചു. അഞ്ഞൂറും ആയിരവും ചെലവാക്കാന്‍ സാധിക്കാത്തതിനാല്‍ ടോള്‍ ബൂത്തുകളില്‍ യാത്രക്കാര്‍ക്ക് കാത്തു നില്‍ക്കേണ്ട അവസ്ഥ വരെ വന്നു.
ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ അതിനും പരിഹാരം കണ്ടെത്തി. ദേശീയ പാതകളിലെ ടോള്‍ പിരിവ് ഈ മാസം 11വരെ നിര്‍ത്തലാക്കി. യാത്രക്കാര്‍ക്ക് ആശ്വാസം പകര്‍ന്നൊരു നടപടിയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചത്. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച തീരുമാനം ജനങ്ങള്‍ക്ക് ഉണ്ടാക്കാവുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം.
സുഗമമായ ഗതാഗത സൗകര്യം ഒരുക്കുക എന്നതാണ് ലക്ഷ്യം. ട്വിറ്ററിലൂടെയാണ് നിതിന്‍ ഗഡ്കരി ഇക്കാര്യം അറിയിച്ചത്.
Post Your Comments