അബൂജ: വടക്കുകിഴക്കന്‍ നൈജീരിയയിൽ സാംഫാര സംസ്ഥാനത്തെ മരു ജില്ലയിലെ 36 ഖനി തൊഴിലാളികളെ ആയുധധാരികള്‍ വധിച്ചു. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം വ്യക്തമല്ല.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നൂറോളം പേരാണ് ഗ്രാമത്തില്‍ കൊല്ലപ്പെട്ടത്. തൊഴിലാളികളെ വധിച്ച സംഭവം ഭീകരാക്രമണം ആണെന്ന് സംഫാര ഗവര്‍ണര്‍ അബ്ദുള്‍ അസീസ് യാരി അബുബക്കര്‍ പറഞ്ഞു. കഴിഞ്ഞ ജൂലൈയില്‍ സംഫാരയിലെ വനത്തില്‍ ക്യാമ്പ് ചെയ്തിരുന്ന അക്രമിസംഘങ്ങളെ തുരത്താന്‍ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി പ്രത്യേക സൈന്യത്തെ നിയോഗിച്ചിരുന്നു.
Post Your Comments