തിരുവനന്തപുരം: ജനങ്ങള്‍ക്ക് ആശ്വാസകരമായ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കറന്റ് ബില്‍ അടയ്ക്കാന്‍ ഇനി ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ടി വരില്ല. എത്രയും പെട്ടെന്ന് പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍. എ.ടി.എം വഴി വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കുന്ന സംവിധാനം ഏര്‍പ്പെടുത്താനാണ് നീക്കം.
ഇതുമൂലം കുറേയേറെ ആശ്വാസം ജനങ്ങള്‍ക്ക് ലഭിക്കും. ബാങ്കുകളുമായി ചര്‍ച്ചചെയ്ത് ഉടന്‍ തന്നെ നടപ്പിലാക്കുമെന്ന് കടകംപളളി സുരേന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് വൈദ്യുതി ചാര്‍ജ്ജ് ഈടാക്കുന്നതിന് നടപടിക്രമങ്ങളും നടന്നുവരുന്നു. ഏറ്റവും എളുപ്പത്തില്‍ പണം അടയ്ക്കുവാനുളള സംവിധാനമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് പുനര്‍വിന്യസിപ്പിക്കുന്ന കാര്യവും പരിഗണിക്കും. സ്‌പോട്ട് ബില്ലിംഗിനൊപ്പം പണം സ്വീകരിക്കുന്ന കാര്യം തൊഴിലാളി സംഘടനകളുമായി ചര്‍ച്ചചെയ്യും. 24 മണിക്കൂറും ബില്ല് അടയ്ക്കുന്നതിനുളള ഡെപ്പോസിറ്റ് മെഷീന്‍ തിരുവനന്തപുരം,കൊല്ലം, എറണാകുളം തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments