മലപ്പുറം: കോട്ടയ്ക്കലില്‍ 500 രൂപ നോട്ട് മാറാന്‍ ‘സൗകര്യം’ ഒരുക്കി തട്ടിപ്പ്. 500 രൂപ മാറ്റിയെടുക്കാം പക്ഷെ 400 രൂപയെ കയ്യിൽ തരൂ. സഹായം എന്ന മട്ടിൽ ആയിരം രൂപയിൽ 200 രൂപ ലാഭം ഉണ്ടാക്കാനായി ചില വിരുതന്മാർ തുനിഞ്ഞിറങ്ങി. അന്യ സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമാക്കിയാണ് ഇവരുടെ ഈ തട്ടിപ്പ്. അതിനിടെ പമ്പുകളിൽ 500 രൂപയ്ക്കു മുഴുവൻ ഇന്ധനം അടിച്ചാല്‍ 500 സ്വീകരിക്കൂ എന്ന നിലപാടെടുക്കുന്ന പമ്പുകൾ ഉണ്ട്.
മിൽമ ബൂത്തിൽ, 10 പാക്കറ്റ് പാൽ വാങ്ങിയാൽ മാത്രം 500 രൂപ എടുക്കാം എന്നും നിലപാടെടുത്തു. 500, 1000 നോട്ടുകള്‍ സ്വീകരിക്കാത്തതു കാരണം ബിവറേജസ് ഷോപ്പുകളില്‍ തിരക്കു കുറവാണ്.മദ്യവില്പനശാലകളില് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കേണ്ടെന്നാണ് നിർദ്ദേശം.പല ക്ഷേത്രങ്ങളിലും വഴിപാടിനു ലഭിച്ചത് 500, 1000 രൂപാ നോട്ടുകള്‍. മിക്കയിടത്തും സ്വീകരിച്ചില്ല.
ശാന്തിക്കാര്‍ക്കു ദക്ഷിണയായി ചില്ലറ നോട്ടുകള്‍ ആരും കൊടുക്കുന്നില്ല.കാസര്‍കോട് ജില്ലയില്‍ വന്‍തോതില്‍ 500, 1000 രൂപകളുടെ കള്ളനോട്ടുകള്‍ ഇറങ്ങിയതായുള്ള പ്രചാരണത്തെത്തുടര്‍ന്ന് വില്ലേജ് ഓഫിസുകളിലും താലൂക്ക് ഓഫിസുകളിലും നോട്ടുകള്‍ സ്വീകരിക്കുന്നില്ല.
Post Your Comments