പലരുടേയും സൗന്ദര്യം കുറയ്ക്കുന്ന ഒന്നാണ് മുഖത്തുണ്ടാകുന്ന പലവിധ പാടുകള്‍. പല കാരണങ്ങളാലും ഇത്തരം പാടുകളുണ്ടാകാം. ഈ പാടുകൾ മാറ്റാനായി പലരും കൃത്രിമ വഴികൾ സ്വീകരിക്കാറുണ്ട്. പക്ഷെ അത് ഇപ്പോഴും ഗുണം ചെയ്യണമെന്നില്ല. മാത്രമല്ല പല കെമിക്കലുകളും ദോഷം വരുത്തുകയും ചെയ്യും. തികച്ചും പ്രകൃതിദത്ത വഴിയിലൂടെ രണ്ടു മണിക്കൂറില്‍ മുഖത്തെ പാടുകള്‍ മാറാനുള്ള ഒരു വഴിയുണ്ട്.
മാതളനാരങ്ങ ഉപയോഗിച്ച് മുഖത്തെ പാട് മാറ്റാനാകും. ഇതിനായി ആദ്യം മതാളനാരങ്ങായുടെ തൊലി ഉണക്കി പൊടിച്ചെടുക്കുക. ക്യാന്‍സറിനെ തടയുന്ന മാതളനാരങ്ങയുടെ തൊലിയിലും ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മസംരക്ഷണത്തിനും ഏറെ നല്ലതാണ്. സാധാരണ ചർമ്മമെങ്കില്‍ ഇത് നേരിട്ടു വെള്ളത്തില്‍ കലക്കി മുഖത്തു പുരട്ടാം. ഉണങ്ങുമ്പോള്‍ കഴുകി കളയാം.
വരണ്ട ചർമ്മമെങ്കില്‍ ഇതില്‍ തേന്‍, ചെറുനാരങ്ങാനീര്, തൈര്, തക്കാളി എന്നിവ മാതളനാരങ്ങയുടെ തൊലിയുടെ പൊടിയില്‍ചേർത്ത് പുരട്ടാം. സാധാരണ ചർമ്മത്തിനും വേണമെങ്കില്‍ ഇതുപയോഗിക്കാം.
ചർമ്മം എണ്ണമയമുള്ളതെങ്കില്‍ ഇതിന്റെകൂടെ അൽപം പനിനീരു ചേര്‍ത്തു പുരട്ടാം. ഇതിലെ ആന്റിഓക്സിഡന്റുകളും ബ്ലീച്ചിംഗ് ഇഫക്ടും മുഖത്തെ എല്ലാ പാടുകളും കളഞ്ഞ് സ്ഫടികം പോലെ തിളങ്ങുന്ന ചർമ്മം ലഭിക്കും.കണ്ണൊഴികെയുള്ള ഭാഗത്ത് ഇത് പുരട്ടി 20 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം.
Post Your Comments