Kerala

വടക്കാഞ്ചേരി പീഡനം; യുവതിയുടെ പേര് വെളിപ്പെടുത്തിയ സിപിഎം നേതാവ് കെ രാധാകൃഷ്ണനെതിരെ കേസ്

തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസില്‍ ഇടപെട്ട സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയും മുന്‍ സ്പീക്കറുമായ കെ രാധാകൃഷ്ണനെതിരെ പൊലീസ് കേസ്. യുവതിയുടെ പേര് വെളിപ്പെടുത്തിയതിനാണ് കെ രാധാകൃഷ്ണനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് നടപടിയെടുത്തത്. ഐപിസി 228 സെക്ഷന്‍ എ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ രാധാകൃഷ്ണനെതിരെ കേസെടുക്കണമെന്നാവശ്യവുമായി പലരും രംഗത്തുവന്നിരുന്നു. പീഡനക്കേസിലെ ഇരയുടെ പേര് പറയരുതായിരുന്നു എന്ന് കോടിയേരി അഭിപ്രായപ്പെട്ടിരുന്നു.

രാധാകൃഷ്ണന്‍ പരസ്യമായി ഇരയുടെ പേര് പറഞ്ഞത് ശരിയായില്ലെന്നും അത് അനുവദിക്കാവുന്നതല്ലെന്നും ആയിരുന്നു യെച്ചൂരിയുടെ അഭിപ്രായം. തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button