ടോക്യോ: ഒരു ചെറിയ കുഴി പെട്ടെന്ന് കൂറ്റന്‍ ഗര്‍ത്തമായി മാറി. നഗരത്തെ രണ്ടായി പിളര്‍ത്തിയ ഗര്‍ത്തം രൂപപ്പെട്ടത് ജപ്പാനിലെ ഫുക്കുവോക്കയിലാണ്. സിനിമയില്‍ കാണുന്ന പോലെ ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. നഗരത്തിലെ റെയില്‍വെ സ്റ്റേഷനു സമീപമാണ് റോഡ് പിളര്‍ന്നത്. ജനങ്ങള്‍ ഇതുകണ്ട് ഭയന്നു വിറച്ചു.
20 മീറ്റര്‍ നീളമുള്ള വലിയ കുഴി വികസിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തുള്ള കെട്ടിടങ്ങളുടെ അടിത്തറ ഇളക്കുന്ന നിലയില്‍ ഗര്‍ത്തം രൂപം കൊള്ളുന്നത് ആശങ്ക പരത്തുന്നുണ്ട്. അഞ്ച് വരി റോഡ് നടുവെ പിളര്‍ന്ന് മാറുകയായിരുന്നു. സംഭവ സ്ഥലത്ത് പോലീസ് സുരക്ഷ ഒരുക്കുകയാണ്.
റോഡിന് സമീപത്തെ രണ്ട് കുഴികളാണ് കൂറ്റന്‍ ഗര്‍ത്തം ഉണ്ടാക്കിയത്. സംഭവത്തില്‍ ആര്‍ക്കും ഒരു അപകടവും സംഭവിച്ചിട്ടില്ല. റോഡ് തകരുകയാണെന്നോര്ത്ത് ആളുകള്‍ ഓടി മാറി. വലിയ ഭൂകമ്പ സാധ്യതാ മേഖലയായ ജപ്പാനില്‍ സമാനമായ സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്.
Post Your Comments