കായംകുളം: ആരോപണവിധേയനായ സിപിഐഎം നേതാവ് ജയന്തനെ വിമര്‍ശിച്ച് മന്ത്രി ജി.സുധാകരന്‍. ജയന്തന്‍ നല്ല സഖാവല്ലെന്നാണ് സുധാകരന്റെ അഭിപ്രായം. ജയന്തന്‍ കുഴപ്പക്കാരനാണെന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടിയില്‍ കുഴപ്പക്കാരുണ്ടെങ്കില്‍ അവരെ തിരുത്തേണ്ടത് പാര്‍ട്ടിക്കാര്‍ തന്നെയാണ്.
കുറ്റം പറയുന്നത് സിപിഎമ്മിന്റെ ശൈലിക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. നല്ല സഖാക്കളാണ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കേണ്ടതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. സ്ത്രീകളെ എന്നും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ്. ഇരയുടെ പേര് വെളിപ്പെടുത്തിയ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്റെ നടപടി ഏറ്റവും വലിയ തെറ്റാണെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.
സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യാത്ത ഒരാളെയും ഇനിയും പഞ്ചായത്ത് മെംബര്‍മാരായി തിരഞ്ഞെടുക്കരുതെന്നും അവരെ മത്സരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരും എംഎല്‍എമാരും കൃഷി ചെയ്യണം. അലക്കിത്തേച്ച ഉടുപ്പിട്ടു നടക്കുന്നതല്ല രാഷ്ട്രീയം എന്നു മനസ്സിലാക്കുന്നത് നല്ലതാണ്. നേതാക്കള്‍ അഴിമതിക്കു കൂട്ടുനില്‍ക്കരുതെന്നും സുധാകരന്‍ പറയുന്നു. രാഷ്ട്രീയത്തിലേക്കിറങ്ങിയാല്‍ അഹങ്കരിക്കാന്‍ പാടില്ല. ഈ സര്‍ക്കാര്‍ വികസന ഭരണമാണ് ലക്ഷ്യമിടുന്നത്. അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലന്നും ജി.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments