തിരുവനന്തപുരം:നിയമസഭാംഗവും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ്അംഗവുമായ എം.എം. മണിയെ വിമർശിച്ച് സി.പി.ഐ. മുഖപത്രം. ‘ഇടതുമുന്നണിക്ക് വേണമോ ഈ ’ആറാട്ടുമുണ്ടന്മാരെ”എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ സി.പി.ഐ. മന്ത്രിമാരെ കരിതേച്ചുകാണിക്കാന്‍ ശ്രമിച്ച മണി രാജാവിന് ദൃഷ്ടിദോഷം കിട്ടാതിരിക്കാന്‍ കൂടെക്കൂട്ടിയിരുന്ന ആറാട്ടുമുണ്ടന് സമാനമാണെന്നും ആരോപിച്ചിരിക്കുന്നു .
സിപിഐ മന്ത്രിമാര്‍ക്കെതിരായ മണിയുടെ പ്രസംഗം രാഷ്ട്രീയ വിവരമില്ലായ്മയുടെ പേക്കൂത്താണ്. സി.പി.ഐ. മന്ത്രിമാരായ ഇ. ചന്ദ്രശേഖരനെയും വി.എസ്. സുനില്‍കുമാറിനെയും കരിതേച്ചുകാട്ടാനുള്ള മണിയുടെ ശ്രമം പിണറായി സര്‍ക്കാരിനെ നെഞ്ചിലേറ്റുന്ന ജനങ്ങളെ ഞെട്ടിച്ചുവെന്നും ലേഖനത്തിൽ പറയുന്നു.മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ നടപടികളില്‍ മണിക്ക് കടുത്ത വിദ്വേഷം ഉണ്ട്.കാര്‍ഷികമേഖലയുടെ പുനരുജ്ജീവനത്തിനായി രംഗത്തിറങ്ങിയ മന്ത്രി സുനില്‍കുമാറിനെ ഭൂമാഫിയയുടെ വായ്ത്താരിയോടെയാണ് മണി നേരിട്ടത്. കൂടാതെ പണ്ട് കൊല നടത്തിയെന്ന് പരസ്യമായി വിളിച്ച പറഞ്ഞ് താൻ കുഴിച്ച കുഴിയിൽ തൻ തന്നെ വീണു എന്ന അവസ്ഥ വന്നിട്ടും മണിയാശാൻ പാഠം പഠിച്ചില്ലെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
Post Your Comments