ബംഗളുരു :കന്നഡ സിനിമയുടെ ഷൂട്ടിങ്ങിനിടെ തടാകത്തിൽ കാണാതായ നടന്മാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.എന്നാൽ ഇതാരുടേതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ രണ്ടാമത്തെയാൾക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.ഇന്നലെ മാസ്തി ഗുഡി എന്ന സിനിമയുടെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്.
ചിത്രീകരണത്തിനിടെ നൂറടി ഉയരത്തിൽ ഹെലികോപ്റ്ററിൽനിന്നു ചാടിയ വില്ലൻ, സഹനടൻ വേഷങ്ങളിൽ ശ്രദ്ധേയരായ അനിൽ, ഉദയ് എന്നിവരാണ് തടാകത്തിൽ മുങ്ങി താഴ്ന്നത്.എന്നാൽ ഇവർക്കു മുൻപേ ചാടിയ നായകൻ ദുനിയ വിജയ് നീന്തി രക്ഷപ്പെടുകയായിരിന്നു. അതേസമയം, ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുക്കാതെയാണ് ചിത്രീകരണം നടത്തിയതെന്നാണ് അറിയാൻ കഴിയുന്നത്.നൂറടി ഉയരത്തിൽ ചാടേണ്ട നടന്മാർക്ക് ഇതിനുള്ള പരിശീലനം നൽകിയിരുന്നില്ല. അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിനായി ഡീസൽ ബോട്ട് തയാറാക്കി നിർത്തിയിരുന്നെങ്കിലും യന്ത്രത്തകരാർ മൂലം ഇതു പ്രവർത്തിച്ചിരുന്നില്ല.തുടർന്ന് കുട്ടവഞ്ചിയിലാണ് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. എന്നാൽ ഹെലികോപ്റ്ററിന്റെ കാറ്റുമൂലം നടന്മാരുടെ അടുത്തെത്താനും കഴിഞ്ഞില്ല .തുടർന്ന് വളരെ നേരത്തെ പ്രയത്നത്തിനു ശേഷം ശേഷമാണ് നടന്മാർ ചാടിയ സ്ഥലത്തെത്താൻ സാധിച്ചത്.എന്നാൽ അപ്പോഴേക്കും നടൻമാർ തടാകത്തിൽ മുങ്ങി താഴ്ന്നിരുന്നു.
https://youtu.be/3v0F-AQcPaw
Post Your Comments