ബെംഗളൂരു: ഏറെ നാളായി അര്‍ബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രശസ്ത കന്നഡ ഹാസ്യ നടൻ കാശിനാഥ് (67) അന്തരിച്ചു. ബെംഗളൂരുവിലെ ശ്രീ ശങ്കര ആശുപത്രിയില്‍ വെച്ച് വ്യാഴാഴ്ച്ച ആയിരുന്നു അന്ത്യം. ഭാര്യയും രണ്ടു മക്കളുമുണ്ട്.
30 വര്‍ഷം നീണ്ടു നിന്ന സിനിമാ ജീവിത്തത്തിൽ നാല്‍പ്പതോളം ചിത്രങ്ങളില്‍ കാശിനാഥ് അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ സംവിധായകനും നിര്‍മ്മാതാവുമായിരുന്നു ഇദ്ദേഹം. അനുഭവ, അനന്തന അവന്തറ, അവളു നന്ന ഹെന്‍തി, ഹെന്‍തി ഏതരാ ഹാഗിരുബേകു എന്നിവ പ്രശസ്ത ചിത്രങ്ങള്‍. നടന്‍ ഉപേന്ദ്ര, സംവിധായകരായ വി മനോഹര്‍, സുനില്‍ കുമാര്‍ ദേശായി എന്നിവരുടെയെല്ലാം ‘ഗോഡ്ഫാദറായിരുന്നു കാശിനാഥ്. 12 എ.എം മധ്യരാത്രി എന്ന സിനിമയില്‍ മകന്‍ അഭിമന്യുവിനോടൊപ്പവും അഭിനയിച്ചിട്ടുണ്ട്.
Read also ;മുന്‍ കേന്ദ്രമന്ത്രി അന്തരിച്ചു
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments