India

രോഗിയായ അമ്മയ്ക്കും മകള്‍ക്കും വിമാനത്തില്‍ സീറ്റ് ഒഴിഞ്ഞുകൊടുത്ത് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: വിമാനത്തില്‍ ഒരമ്മയ്ക്കും മകള്‍ക്കും സഹായമായി എത്തിയത് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയാണ്. അസുഖബാധിതയായ അമ്മയ്ക്കും ഒപ്പം ഉണ്ടായിരുന്ന മകള്‍ക്കുമാണ് കേന്ദ്രമന്ത്രി സീറ്റ് ഒഴിഞ്ഞുകൊടുത്തത്. പ്രീമിയം സീറ്റാണ് ഇവര്‍ക്ക് നല്‍കിയത്.

ശ്രേയ പ്രദീപ് എന്ന പെണ്‍കുട്ടി ട്വിറ്ററിലൂടെ കേന്ദ്രമന്ത്രിക്ക് നന്ദി അറിയിക്കുകയായിരുന്നു. ബെംഗളൂരുവില്‍ നിന്നും റാഞ്ചിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. അസുഖ ബാധിതയായ അമ്മയ്ക്ക് കാലുകള്‍ നീട്ടിവെയ്ക്കാനായി ഇവര്‍ കൂടുതല്‍ ലഗ്സ്പേസുള്ള സീറ്റിലേക്ക് മാറിയിരിക്കുകയായിരുന്നു. കേന്ദ്ര വ്യോമയാന സഹമന്ത്രിയും ഭാര്യയും ബുക്ക് ചെയ്ത സീറ്റാണെന്നറിയാതെയായിരുന്നു ഇത്.

എന്നാല്‍ മന്ത്രിയും ഭാര്യയും എത്തിയപ്പോള്‍ സീറ്റ് മാറാമെന്ന് ശ്രേയ അറിയിച്ചെങ്കിലും വേണ്ടെന്ന് പറഞ്ഞ മന്ത്രി മറ്റൊരു സീറ്റില്‍ പോയി ഇരിക്കുകയായിരുന്നു. ശ്രേയയുടെ പോസ്റ്റിലൂടെ മന്ത്രിക്ക് നിരവധി അഭിനന്ദങ്ങളാണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button