
സാവോപോളോ: വേര ലൂസിയ ഡ സില്‍വ എന്ന യുവതിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ജീവിച്ചിരിക്കെ തന്റെ ശവസംസ്കാര ചടങ്ങുകള്‍ നടത്തുക എന്നത്.ഒരു ദിവസം മുഴുവന്‍ ശവപ്പെട്ടിയില്‍ കിടക്കുക, സുഹൃത്തുക്കളും ബന്ധുക്കളും തന്റെ അരികില്‍ നില്ക്കുക, താന്‍ മരിച്ചതായി കരുതി അവരെല്ലാം അഭിനയിക്കുക. ഇതായിരുന്നു ലൂസിയയുടെ ആഗ്രഹം.ഭര്‍ത്താവിന്റെ കടുത്ത എതിര്‍പ്പ് മറികടന്ന് നീണ്ട 14 വര്‍ഷത്തെ ആ സ്വപ്നം ലൂസിയ സഫലമാക്കി.
ബ്രസീലിലെ ഒരു ശവസംസ്കാര കേന്ദ്രത്തിലായിരുന്നു വിചിത്രമായ ഈ സംഭവം നടന്നത്.സുഹൃത്തുക്കളും ബന്ധുക്കളും ലൂസിയയുടെ ഈ ആഗ്രഹത്തിന് എതിരായിരുന്നു. എന്നാല്‍ ഒടുവില്‍ അവര്‍ക്ക് അവളുടെ വാശിക്ക് മുന്നില്‍ വഴങ്ങേണ്ടി വന്നു. വെളുത്ത ഗൗണ്‍ അണിഞ്ഞായിരുന്നു ലൂസിയ എത്തിയത്. ശവസംസ്കാര ശുശ്രൂഷകള്‍ക്ക് ശേഷം അവളെ ശവപ്പെട്ടിയില്‍ കിടത്തി. രാവിലെ ശവപ്പെട്ടിയില്‍ കയറിയ വേര ഇടയ്ക്ക് വെള്ളവും ചായയും കഴിച്ചു. ബാക്കി സമയം മുഴുവന്‍ അനങ്ങാതെ പെട്ടിയില്‍ കിടന്നു. വൈകിട്ട് ശവപ്പെട്ടിയില്‍ നിന്നും എഴുന്നേല്ക്കാന് നേരം മറ്റൊരു ആഗ്രഹം കൂടി ലൂസിയ പ്രകടിപ്പിച്ചു. ശവപ്പെട്ടിയില്‍ കിടത്തി കുഴിമാടത്തിലേക്ക് കൊണ്ടുപോകണം. ലൂസിയയുടെ ഈ ആഗ്രഹവും അവർ സാധിച്ചുകൊടുത്തു.
മരണപ്പെട്ട് കിടക്കുന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം.വളരെക്കാലമായി താന്‍ കൊണ്ടു നടന്നിരുന്ന ആഗ്രഹം സഫലമാകുമെന്ന് കരുതിയിരുന്നില്ലെന്ന് ലൂസിയ പറയുന്നു.പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മനസില്‍ ഇങ്ങനൊരു ആഗ്രഹം ഉയര്‍ന്നത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ അത് പൂര്‍ത്തീകരിച്ചത് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും ലൂസിയ പറയുകയുണ്ടായി.
https://youtu.be/93JeZiSmc6k
Post Your Comments