![](/wp-content/uploads/2016/11/advocates_760x400.jpg)
ന്യൂഡല്‍ഹി: ഹൈക്കോടതിയിലെ മീഡിയ റൂം ഉടന്‍ തുറക്കില്ലെന്നു ഹൈക്കോടതി സുപ്രീം കോടതിയെ അറിയിച്ചു. അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്നത്തെ തുടര്‍ന്ന് അടച്ചിട്ട ഹൈക്കോടതിയിലെ മീഡിയ റൂം ഇപ്പോള്‍ തുറന്നാല്‍ പ്രശ്നം രൂക്ഷമാകുമെന്ന് ഹൈക്കോടതി സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
21ന് ഉചിതമായ തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി. കേരളത്തിലെ കോടതികളില്‍ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് ചോദ്യം ചെയ്ത് കേരള പത്രപ്രവര്‍ത്തക യൂണിയന് നല്കിയ കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി നിലപാട് അറിയിച്ചത്. പ്രശ്നപരിഹാരത്തിന് ഉന്നതതല ശ്രമങ്ങള്‍ നടക്കുകയാണെന്നാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി സുപ്രീം കോടതിയെ അറിയിച്ചത്.
ഹൈക്കോടതിയുടെ ആവശ്യം അംഗീകരിച്ചാണ് കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചത്. കേരള പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലും, ഹൈക്കോടതിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് വി.ഗിരിയുമാണ് കോടതിയില്‍ ഹാജരായത്.
Post Your Comments