IndiaNews

മുൻസൈനീകന്റെ ആത്മഹത്യ; കെജ്‌രിവാൾ പ്രഖ്യാപിച്ച 1 കോടി നഷ്ടപരിഹാരം സ്റ്റേ ചെയ്‌തു

ന്യൂഡൽഹി: വിവാദമായ മുൻ സൈനികന്റെ ആത്മഹത്യയെ തുടർന്ന് ഡൽഹി മുഖ്യമന്തി അരവിന്ദ് കെജ്‌രിവാൾ അദ്ദേഹത്തിൻറെ കുടുംബത്തിന് പ്രഖ്യാപിച്ച .1 കോടി രൂപ നഷ്ടപരിഹാരം കൊടുക്കുന്നത് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്‌തു.അഡ്വക്കേറ്റ് അവധ് കൗശിക് നൽകിയ പരാതിയിൽ ആണ് കോടതിയുടെ തീരുമാനം. ആത്മഹത്യാ ചെയ്ത എല്ലാ സൈനികർക്കും അരവിന്ദ് കെജ്‌രിവാൾ നഷ്ടപരിഹാരമായി ഒരു കോടി രൂപ കൊടുക്കുമോ എന്ന് പരാതിക്കാരൻ ചോദിച്ചു.

ഈ മരണത്തിനു പിന്നിലെ ദുരൂഹതകൾ മാറ്റണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ആദ്യം അതിന്റെ സത്യാവസ്ഥകൾ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കൗശിക് കോടതിയിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.സൈനികന്റെ മരണത്തിനു ശേഷം രാഷ്ട്രീയ മുതലെടുപ്പുകൾ നടന്നതായും കെജ്‌രിവാളും രാഹുൽ ഗാന്ധിയും പോലീസ് സ്റ്റേഷനിലും ആശുപത്രിയിലും ധർണ്ണ നടത്തിയതിലും ദുരൂഹതയുള്ളതായി പരാതിക്കാരൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button