NewsInternational

ചൈനയുടെ കാലുപിടിക്കുന്നത് പാകിസ്ഥാനെ ദുരിതക്കയത്തിലാക്കുമെന്ന് റിപ്പോര്‍ട്ട്

ബീജിങ് :ചൈനയുമായുള്ള പാകിസ്താന്റെ അടുപ്പം പാകിസ്താന് തന്നെ പാരയാകുമെന്ന് പ്രവചനം. ചൈന പാകിസ്താനിൽ നടത്തുന്ന സാമ്പത്തിക നിക്ഷേപങ്ങൾ സാമ്പത്തിക നേട്ടമുണ്ടാക്കില്ല. പകരം പാകിസ്താനെ വൻ കടക്കെണിയിലേക്ക് നയിക്കും.രണ്ട് അന്താരാഷ്ട്ര ചിന്തകരാണ് ഇത്തരമൊരു വിലയിരുത്തൽ നടത്തിയിരിക്കുന്നത്.ചൈനീസ് മുതൽമുടക്കിൽ തയ്യാറാകുന്ന ചൈന പാകിസ്താൻ സാമ്പത്തിക ഇടനാഴി പാകിസ്താന്റെ സാമ്പത്തിക നില തകർക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി മുന്നറിയിപ്പ് നൽകിയിരുന്നു.ഇതിന് തൊട്ടു പിന്നാലെയാണ് ഇത്തരമൊരു വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.

പാകിസ്ഥാനുമായി ചൈന അടുക്കുന്നത് ഇന്ത്യയെ ഒറ്റപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ്. ഇത് മനസിലാക്കിയ ഇന്ത്യ ഈ പദ്ധതിയെ തകർക്കാൻ ചില ശ്രമങ്ങൾ നടത്തുമെന്നും ലണ്ടൻ കേന്ദ്രമായ സാമ്പത്തിക വിദഗ്‌ധരുടെ റിപ്പോർട്ടിൽ പറയുന്നു. ചൈന നടപ്പിലാക്കുന്ന ചില പ്രധാന പദ്ധതികൾ പാക് അധീന കാശ്മീരിലാണ് . മാത്രവുമല്ല പാകിസ്ഥാനിലെ ഗ്വദര്‍ തുറമുഖത്തിന് ചൈന നൽകുന്ന സാമ്പത്തിക സഹായവും ഇന്ത്യക്ക് ഒരു പ്രശ്നമാകും. ഇന്ത്യക്കെതിരെ യുദ്ധമുണ്ടായാൽ ഈ തുറമുഖം ചൈനീസ് സൈന്യത്തിന് ഉപയോഗപ്രദമാകുമെന്ന് ഒരാശങ്ക നിലനിൽക്കുന്നുണ്ട്.അതിനാൽ തന്നെ പദ്ധതിയെ തകർക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏതാണ്ട് 44 ബില്യൻ അമേരിക്കൻ ഡോളറിന്റെ നിക്ഷേപം നടത്തുന്നതിലൂടെ പാകിസ്ഥാന് കോടികളുടെ സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് ചൈന നൽകുന്ന വാഗ്ദാനം. എന്നാൽ ഇത് അത്രയെളുപ്പം സാധ്യമാകില്ലെന്നാണ് വിദഗ്ദര്‍ നൽകുന്ന സൂചന. കുറഞ്ഞ പലിശയ്ക്ക് നൽകുമെന്ന് പറയുന്ന ഈ തുക തിരിച്ചടക്കുന്നത് പാകിസ്ഥാന് മുന്നിൽ ഒരു വൻ വെല്ലുവിളിയായിരിക്കുമെന്നാണ് വിലയിരുത്തൽ.ഈ സാഹചര്യത്തിൽ പാകിസ്താനിൽ ചൈന നടത്തുന്ന ഇടപാടുകൾ പാകിസ്ഥാൻ തന്നെ വെല്ലുവിളിയാകുമെന്നാണ് നിരീക്ഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button