
തൃശൂർ: വടക്കാഞ്ചേരി പീഡനക്കേസിന്റെ അന്വേഷണത്തിന് പുതിയ സംഘത്തെ തീരുമാനിച്ചു. പാലക്കാട് ടൗൺ എഎസ്പി ആയ പൂങ്കുഴലിക്കാണ് ഇനി മുതൽ അന്വേഷണച്ചുമതല. സൗത്ത് സോൺ എഡിജിപി ആയ ബി. സന്ധ്യയ്ക്കാണ് മേൽനോട്ട ചുമതല. പരാതിക്കാരിയായ യുവതിയെ അപമാനിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ മാറ്റി നിർത്തിയാണ് പുതിയ സംഘത്തിനെ രൂപീകരിച്ചിരിക്കുന്നത്.
തൃശൂര്‍ സിറ്റി റൂറല്‍ പോലീസ് മേധാവികളായ ഡോ. ഹിമേന്ദ്രനാഥും ആര്‍. നിശാന്തിനി, ഒല്ലൂര്‍ സിഐ കെ.കെ. സജീവ്, ആലത്തൂര്‍ സിഐ എലിസബത്ത് എന്നിവരാണ് മറ്റ് അംഗങ്ങൾ. ആദ്യം മുതൽ പരിശോധന തുടങ്ങും. ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് പൂങ്കുഴലിക്ക് ഐപിഎസ് നിയമനം ലഭിക്കുന്നത്.ആദ്യനിയമനം കണ്ണൂരിലെ ചക്കരക്കൽ സ്‌റ്റേഷനിലായിരുന്നു.
Post Your Comments