NewsGulf

പ്രായം നോക്കാതെ താൽക്കാലിക ലൈസൻസ് നൽകാൻ ശുപാർശ

യുഎഇയില്‍ പ്രായം നോക്കാതെ താൽക്കാലിക ലൈസൻസ് നൽകാൻ ശുപാർശ. നിലവിൽ പതിനെട്ട് മുതൽ 21 വയസുവരെയുള്ളവർക്കാണ് വ്യവസ്ഥകളോടെ താൽക്കാലിക ലൈസൻസ് നൽകുന്നത്. ഇതിന് പകരം പ്രായം മാനദണ്ഡമാക്കാതെ ഡ്രൈവിംഗ് പരീക്ഷയിൽ വിജയിക്കുന്ന എല്ലാവർക്കും ലൈസൻസ് നൽകാനാണ് പുതിയ നിർദേശം.

നേരത്തെ ഒരുവർഷത്തിനിടെ 24 ബ്ലാക്ക് മാർക്കായാൽ ലൈസൻസ് നഷ്ടപ്പെടുമെങ്കിൽ പുതിയ നിർദേശപ്രകാരം 12 ബ്ലാക്ക് മാർക്ക് പൂർത്തിയാകുന്നതോടെ ലൈസൻസ് നഷ്ടമാകും. ഗുരുതരമായ വാഹനാപകടങ്ങൾക്ക് കാരണക്കാരാകുന്ന ഡ്രൈവർമാരുടെ ബ്ലാക്ക് മാർക്ക് കാലാവധി 3 വർഷം വരെ നീട്ടണമെന്നും നിർദേശമുണ്ട്. സ്കൂൾ പരിസരം, പാർപ്പിട കെട്ടിട മേഖലകളിലെ റോഡുകളിൽ പരമാവധി വേഗം മണിക്കൂറിൽ 40 കിലോമീറ്റർ ആക്കി കുറയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button