തിരുവനന്തപുരം:അച്ഛൻ ആരാണ്? അമ്മയുടെ ഭർത്താവ്. ഇതിൽ എന്താ തെറ്റല്ലേ എന്നാൽ ഈ വിശദീകരണം പഠിക്കുന്നത് തലസ്ഥാന നഗരത്തിലെ പ്രീപ്രൈമറി വിദ്യാർഥികളാണ്. ഇത്തരം പാഠഭാഗങ്ങളുള്ള പുസ്തകം പഠിപ്പിക്കാൻ വിസമ്മതിച്ച അധ്യാപികക്ക് നേരിടേണ്ടിവന്നത് കടുത്ത മനസികപീഡനവും.
തിരുവനന്തപുരം നഗരസഭക്ക് കീഴിലുള്ള പ്രീപ്രൈമറി വിദ്യാലയത്തിലാണ് സംഭവം.മൂന്ന്, നാല് വയസ്സുള്ള കുട്ടികളെ കുടുംബത്തെ കുറിച്ച് പഠിപ്പിക്കാനുള്ള പുസ്തകത്തിലാണ് ഇത്തരത്തിലുള്ള ഉള്ളടക്കം.. അച്ഛൻ ആരാണ്, അമ്മയുടെ ഭർത്താവ്. അമ്മ ആരാണ്, അച്ഛന്റെ ഭാര്യ. ഇങ്ങനെയാണ് ഇംഗ്ളിഷിലുള്ള ഈ പ്രീപ്രൈമറി പാഠപുസ്തകത്തിന്റെ ഉള്ളടക്കം.ചെറിയകുട്ടികളെ ഇങ്ങനെയല്ല പഠിപ്പിക്കേണ്ടതെന്ന നിലപാടെടുത്ത അധ്യാപികയോട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിഡിങ് കമ്മറ്റി രൂക്ഷമായാണ് പ്രതികരിച്ചത്. പാഠപുസ്തകത്തിന്റെ ഉള്ളടക്കവും ഗുണനിലവാരവും സ്കൂളുകൾ പരിശോധിക്കുന്നില്ല എന്നതിന് ഉദാഹരണമാണ് തിരുവനന്തപുരം നഗരസഭക്ക് കീഴിലുള്ള പ്രീപ്രൈമറി വിദ്യാലയത്തിലെ ഇത്തരം പാഠപുസ്തകങ്ങൾ.
Post Your Comments