മുംബൈ: വാഹനത്തില്‍ അമിതമായി ആളുകളെ കുത്തിനിറച്ച യാത്രക്കിട വാതില്‍ തുറന്നു പോയി ഒരേ കുടുംബത്തിലെ രണ്ടു കുട്ടികളടക്കം ആറ് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്കു പരിക്കേറ്റു. ദക്ഷിണ മുംബൈയിലെ ഈസ്റ്റേണ്‍ ഫ്രീവേയില്‍ വാഡി ബന്ദറിനു സമീപമാണ് അപകടം ഉണ്ടായത്..
നാലു പേര്‍ക്കു മാത്രം ഇരിക്കാന്‍ ഇടമുള്ള കാലി പീലി ടാക്‌സിയാണ് അപകടത്തില്‍പ്പെട്ടത്. അമിതമായി ആളുകളെ കയറ്റിയ ടാക്‌സി നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. സൂററ്റില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.
ഹര്‍കേഷ് വര്‍മ (45), ഭാര്യ രാജശ്രീ (35), മകള്‍ രാഗിണി (20), അനാര വര്‍മ (35), ഇവരുടെ മക്കള്‍ ആശ (12) രാജ്കുമാര്‍ (8) എന്നിവരാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഹൈവേയില്‍ രണ്ടു മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Post Your Comments