NewsInternational

സ്വവര്‍ഗ്ഗാനുരാഗികളെ അനുകൂലിക്കുന്നതിനുള്ള ദൈവകോപമാണ് ഭൂകമ്പമെന്ന് മതപുരോഹിതന്‍

റോം : സ്വവര്‍ഗാനുരാഗികളെ അനുകൂലിക്കുന്നതിനുള്ള ദൈവകോപമാണ് അടുത്തിടെ ഇറ്റലിയെ പിടിച്ചുകുലുക്കിയ ഭൂകമ്പമെന്ന് ഇറ്റാലിയന്‍ പുരോഹിതന്‍ ഫാദര്‍ ജിയോവനി കവാല്‍കോലി. റേഡിയോ മരിയയിലാണ് ഒക്ടോബര്‍ 30നു നടന്ന ഭൂകമ്പത്തെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയിത്. 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ പതിനായിരത്തിലധികം പേര്‍ ഭവനരഹിതരാകുകയും നൂറിലധികം പേര്‍ മരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജിയോവനിയുടെ പരാമര്‍ശത്തിനെതിരെ വത്തിക്കാന്‍ സഭ രംഗത്തെത്തി.

പ്രതികാരദാഹിയായ ദൈവം എന്നത് അവിശ്വാസികളുടെ കാഴ്ചപ്പാടാണെന്നും ഇത് ക്രിസ്തുവിന്റെ കാലത്തിന് മുന്‍പ് മുതല്‍ നിലനില്‍ക്കുന്നതാണെന്നും വത്തിക്കാന്‍ വിമര്‍ശിച്ചു. പരാമര്‍ശങ്ങള്‍ വിശ്വാസികള്‍ക്ക് കുറ്റകരവും അവിശ്വാസികള്‍ക്ക് ലജ്ജാകരവുമാണെന്ന് വത്തിക്കാന്‍ ആര്‍ച്ച്ബിഷപ്പ് ആന്‍ജെലോ ബെക്യു പറഞ്ഞു. അടുത്തിടെയാണ് ഇറ്റലിയില്‍ സ്വവര്‍ഗാനുരാഗികളുടെ സംഘടനകള്‍ക്ക് നിയമപരമായി അംഗീകാരം ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button