അന്തരീക്ഷ മലിനീകരണവും ഇന്ധന ചിലവും കുറയ്ക്കാന്‍ റെയില്‍വേ കൂടുതല്‍ വൈദ്യത എഞ്ചിന് നിര്‍മിക്കുന്നു.ഈ സാമ്പത്തികവര്‍ഷം രണ്ട് വൈദ്യുത എഞ്ചിന് നിര്‍മിക്കും. അടുത്തവര്‍ഷം 10 എണ്ണമാക്കി വര്‍ധിപ്പിക്കും. സാധാരണ വൈദ്യുത എഞ്ചിനെ അപേക്ഷിച്ച് ബ്രേക്കിങ് സംവിധാനത്തിലാണ് പ്രധാനമാറ്റം.ബംഗാളിലെ ചിത്തരഞ്ജന് ലോക്കോ വര്‍ക്സിലാണ് ആധുനിക ഇലക്ട്രോണിക് ത്രീഫെയ്സ് വൈദ്യുത എഞ്ചിന് നിര്‍മിക്കുന്നത്.സെപ്റ്റംബർ വരെ 122 എൻജിൻ നിർമ്മിച്ചു.ഉയര്‍ന്നശേഷിയുള്ള കൂടുതല്‍ എഞ്ചിന് നിര്‍മിക്കാന്‍ വാരാണസിയിലെ ഡീസല്‍ ലോക്കോ വര്ക്സില്കൂടി പ്രവര്‍ത്തനം തുടങ്ങി.
സാധാരണ വൈദ്യുതി എഞ്ചിന് ബ്രേക്കിടുമ്ബോള്‍ ഊര്‍ജനഷ്ടം ഉണ്ടാകും. എന്നാല്‍, ത്രീ ഫെയ്സില്‍ ഊര്‍ജം ലൈനിലേക്ക് തിരിച്ചു നല്‍കും. അതായത് ലൈനില്‍ വോള്‍ട്ടേജ് വ്യതിയാനം ഉണ്ടാകില്ല.ഓടുന്ന വണ്ടിയിലെ ലൈറ്റ്, ഫാന്‍, എയര്‍കണ്ടീഷന്‍ തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കാന്‍ ഹെഡ് ഓണ്‍ ജനറേഷന് (എച്ച്.ഒ.ജി.) സംവിധാനവും വൈദ്യുതപാതയില്‍ റെയില്‍വേ പരീക്ഷിച്ചുതുടങ്ങി. ഓടിക്കൊണ്ടിരിക്കുമ്പോള്‍ വൈദ്യുത ഗ്രിഡില്‍നിന്ന് വൈദ്യുതി എടുക്കുന്ന സംവിധാനമാണിത്.
ന്യൂഡല്‍ഹി-മുംബൈ രാജധാനി എക്സ്പ്രസ്സില്‍ ഇതു തുടങ്ങി. ഒരു റൗണ്ട് യാത്രയ്ക്ക് 3000 ലിറ്റര്‍ ഡീസലാണ് രാജധാനി ലാഭിക്കുന്നത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ 24,400 കിലോമീറ്റര്‍ പാത വൈദ്യുതീകരിക്കാനാണ് റെയില്‍വേയുടെ ലക്ഷ്യം. ഇതില്‍ 2,000 കിലോമീറ്റര്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും.വൈദ്യുതീകരണം വര്‍ധിപ്പിച്ചപ്പോള്‍ വര്‍ഷം 10,000 കോടി രൂപയാണ് ഇന്ധനയിനത്തില്‍ റെയില്‍വേക്കുണ്ടായ ലാഭം.
Post Your Comments