ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ ചൂണ്ടിക്കാട്ടിയ മാതാവിന് മര്‍ദ്ദനം. തന്റെ മകനെ എത്രയും പെട്ടെന്ന് കണ്ടെത്തി തരണമെന്ന് പറഞ്ഞ് പ്രതിഷേധിച്ച് മാതാവ് നഫീസയെ പോലീസ് മര്‍ദ്ദിക്കുകയാണുണ്ടായത്. സമരത്തിനിടെ യുവതിയെ വലിച്ചിഴച്ചു.
രണ്ടാഴ്ച മുന്‍പാണ് നജീബിനെ കാണാതാകുന്നത്. ഇതുവരെ യാതൊരു തെളിവും പോലീസിന് കണ്ടെത്താനായിട്ടില്ല. ഇതിനെതിരെ പ്രതിഷേധിച്ച മാതാവിനെയും സഹോദരിയേയും പ്രതിഷേധ സമരത്തിനിടെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പൊലീസ് അന്വേഷണം മന്ദഗതിയിലാണെന്നാരോപിച്ചാണ് മാതാവും സഹോദരിയും ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇന്ത്യാഗേറ്റിനുമുന്നില്‍ പ്രതിഷേധിച്ചത്.
വനിതകള്‍ ഉള്‍പ്പടെ ഒട്ടേറെ വിദ്യാര്‍ഥികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നജീബിന്റെ മാതാവ് ഫാത്തിമ അഹമ്മദിനെ പൊലീസ് വലിച്ചിഴക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. നജീബിന്റെ മാതാവ് ഫാത്തിമ അഹമ്മദിനെ മായാപുരി പോലിസ് സ്റ്റേഷനിലേക്കും സഹോദരിയേയും വിദ്യാര്‍ഥികളെയും മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്കും മാറ്റി. സ്‌കൂള്‍ ഓഫ് ബയോടെക്‌നോളജിയില്‍ പഠിച്ചിരുന്ന നജീബ് അഹമ്മദിനെയാണു കഴിഞ്ഞ ഒക്ടോബര്‍ 15 മുതല്‍ കാണാതായത്.
Post Your Comments