
മലപ്പുറം :പന്താവൂര്‍ ഇര്‍ശാദ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ നാല് കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. സ്‌കൂളിലേക്ക് പോകാനായി റോഡരികിൽ ബസ് കാത്തുനിൽക്കുകയായിരുന്ന കുട്ടികളോട് ബസ് ഇല്ലെന്നും കാറിൽ കയറിയാൽ സ്‌കൂളിലാക്കി തരാമെന്നും കാറിലെത്തിയ സംഘം പറഞ്ഞു.
എന്നാൽ കുട്ടികൾ സമ്മതിക്കാത്തതിനെ തുടർന്ന് നിർബന്ധിച്ച് കാറിൽ പിടിച്ച് കയറ്റാൻ ശ്രമിച്ചു.കുട്ടികളുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും സംഘം കടന്നുകളഞ്ഞു. ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments