NewsLife Style

ആയുസു കൂട്ടണോ? ഫേസ്ബുക്ക് ഉപയോഗിക്കൂ

ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ചാല്‍ ആയുസ് കൂടുമെന്ന് പഠനം.തിരക്കേറിയ ജീവിത സാഹചര്യത്തില്‍ പലരും ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളെയാണ് ആശ്രയിക്കുന്നത്.ദോഷഫലങ്ങള്‍ ഉണ്ടെങ്കിലും ഒരുപരിധിവരെ ആയുസ്സ് വര്‍ധിക്കാന്‍ സമൂഹ മാധ്യമങ്ങള്‍ കരണമാകുന്നുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തൽ.ഫെയ്സ്ബുക്ക് സ്ഥിരമായി ഉപയോഗിക്കുന്ന 1.2 കോടി വ്യക്തികളില്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തല്‍.

കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ വില്യം ഹോബ്സ്, ജെയിംസ് ഫൗളര്‍ എന്നിവര്‍ നടത്തിയ പഠനമാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.25നും 71നും ഇടയില്‍ പ്രായമുളളവരിലാണ് ഇവർ ആറ് മാസത്തോളം നീണ്ട പഠനം നടത്തിയത്. ഇവരുടെ ഫേസ്ബുക്ക് സുഹൃത്തുക്കളുടെ എണ്ണം, ഫോട്ടോകള്‍, സ്റ്റാറ്റസ് അപ്ഡേറ്റ്സ്, മെസേജുകള്‍ എന്നിവയാണ് ഗവേഷകര്‍ നിരീക്ഷിച്ചത്.ഫേസ്ബുക്കിൽ സജീവമായവര്‍ അനുഭവിക്കുന്ന സാമൂഹിക സുരക്ഷിതത്വവും ആരോഗ്യകരമായ സൗഹൃദങ്ങളുമാണ് ആയുസ്സ് വര്‍ധിപ്പിക്കാന്‍ കാരണമാകുന്നതെന്ന് പറയുന്നു.സാമൂഹിക ബന്ധങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി ജീവിക്കുന്നവര്‍ കടുത്ത ഒറ്റപ്പെടലിന് അടിമപ്പെടുമെന്നും ഇത് ആരോഗ്യപ്രശ്ന ങ്ങളിലേക്ക് നയിക്കുമെന്നും പഠനം സൂചിപ്പിക്കുന്നുണ്ട്.ഒറ്റപ്പെടലില്‍ നിന്നും രക്ഷപെടാൻ ചിലര്‍ മദ്യപാനത്തെയും പുകവലിയേയും ആശ്രയിക്കുന്നതും കടുത്ത ആരോഗ്യപ്രശ്നങ്ങക്ക് കാരണമാകുന്നുണ്ട്.ജീവിതത്തില്‍ പ്രതിസന്ധി ഘട്ടങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് ഇവര്‍ പരിഹാരം തേടുമ്പോള്‍ ഒറ്റപ്പെട്ടു ജീവിക്കുന്നവര്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുകയാണ് ചെയ്യുന്നതെന്നും ഇതാണ് ആയുസ് കുറയാന്‍ ഇടയാക്കുന്നതെന്നും പഠനം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button