തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെയും ബലാത്സംഗക്കേസുകളുടെയും ഞെട്ടിക്കുന്ന കണക്കൂകള്‍ പുറത്ത്.വടക്കഞ്ചേരി പീഡന വെളിപ്പെടുത്തലിനും വിവാദങ്ങള്‍ക്കുമിടയിലാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.കഴിഞ്ഞ 9 മാസത്തിനിടെ കേരളത്തില്‍ 1163 ബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ലൈംഗീക അതിക്രമങ്ങള്‍ക്ക് പുറമേ ഗാര്‍ഹിക പീഡനക്കേസുകളും, കയ്യേറ്റശ്രമവുമെല്ലാം നാൾക്കുനാൾ കൂടിവരുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.
ഏറ്റവുംകൂടുതൽ അതിക്രമങ്ങള്‍ നടന്നിരിക്കുന്നത് തലസ്ഥാനത്താണ് എന്നതും ശ്രദ്ധേയമാണ്.കൂടാതെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഗ്രാമങ്ങളിലാണ് കൂടുതൽ നടന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.നഗരപരിധിയില്‍ 54 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോൾ ഗ്രാമങ്ങളില്‍ 89 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്എറണാകുളത്ത് റിപ്പോര്‍ട്ട് ചെയ്തത് 130 കേസുകള്‍. മലബാറില്‍ ഏറ്റവും അധികം പീഡനങ്ങള്‍ നടന്നത് മലപ്പുറത്ത്, 123 കേസുകള്‍. സാംസ്കാരിക ജില്ലയായ തൃശ്ശൂരില്‍ 99 പേര്‍ പീഡനത്തിന് ഇരയായി. കൊല്ലത്ത് 96 ഉം .പാലക്കാട് 92 കേസുകളും കണ്ണൂരില്‍ 48 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments