ഡിസംബര്‍ 31 ന് ശേഷം ചില ഫോണുകളിൽ തങ്ങളുടെ ആപ്പ് പ്രവര്‍ത്തന രഹിതമാകുമെന്ന് ഔദ്യോഗിക ബ്ലോഗിലൂടെ വാട്സ്ആപ്പ് അറിയിച്ചു. സിമ്പിയന്‍ ഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള ഫോണുകളാണ് അതിൽ പ്രധാനം.നോക്കിയ ഫോണുകളുടെ മുഖമുദ്ര ആയിരുന്നു സിമ്പിയന്‍ ഓപ്പറേറ്റിംഗ് സിസ്റ്റം . നോക്കിയയുടെ S40 ഫോണുകള്‍, S60 ഫോണുകള്‍ എന്നിവയിലും വാട്സ്ആപ്പ് ഇനി പ്രവർത്തിക്കില്ല.
ഇവ കൂടാതെ മറ്റ് ചില ഒഎസുകള്‍ക്കുള്ള പിന്തുണയും വാട്സ്ആപ്പ് നിർത്തുകയാണ്. ബ്ലാക്ക്ബെറി, ബ്ലാക്ക്ബെറി 10 ഒഎസുകളില്‍ അധിഷ്ടിതമായവ , ആപ്പിള്‍ ഐഫോണ്‍ 3GS, iOS 6 ല്‍ അധിഷ്ടിതമായവ , ആന്‍ഡ്രോയ്ഡ് 2.1, ആന്‍ഡ്രോയ്ഡ് 2.2 ഒഎസുകളില്‍ അധിഷ്ടിതമായവ , വിന്‍ഡോസ് 7.1 ല്‍ അധിഷ്ടിതമായവ എന്നിവയാണ് ഡിസംബർ 31 ന് ശേഷം വാട്സ്ആപ്പ് ലഭ്യമാകാത്ത മറ്റ് ഫോണുകൾ.
Post Your Comments