
തൃശൂർ: സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.എന്‍ ജയന്തനെതിരെ ഉന്നയിക്കപ്പെട്ട ലൈംഗിക പീഡന ആരോപണം സംബന്ധിച്ച് പാര്‍ട്ടി നടപടി ഉണ്ടായേക്കുമെന്ന് സൂചന.കുറ്റം തെളിഞ്ഞാല്‍ മാത്രമേ ഇയാള്‍ക്കെതിരെ നടപടി ഉണ്ടാവുകയുള്ളൂ എന്നാണ് പീഡന ആരോപണം പുറത്തുവന്ന ഉടനെ ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നത്.എന്നാല്‍ പിന്നീട് നിലപാട് മാറ്റുകയും ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് 10 മണിക്ക് വടക്കാഞ്ചേരിയില്‍ ചേരുന്ന സിപിഎം അടിയന്തിര ജില്ലാ കമ്മിറ്റി യോഗത്തില്‍ നടപടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
പീഡന ആരോപണം സംബന്ധിച്ച് പോലീസ് നടപടികള്‍ സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണ് പാർട്ടി ജയന്തനെതിരെ നടപടി സ്വീകരിക്കാൻ തയ്യാറെടുക്കുന്നത്.കൂടാതെ ആരോപണ വിധേയനായ പേരാമംഗലം സി.ഐയെ അന്വേഷണ ചുമതലയില്‍നിന്ന് മാറ്റി ഗുരുവായൂര്‍ എസിപി പി.എ. ശിവദാസന് അന്വേഷണ ചുമതല നൽകാനും തീരുമാനമായിട്ടുണ്ട്.
Post Your Comments