വടക്കാഞ്ചേരിയിലെ കൂട്ടബലാൽസംഗത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് സഖാക്കൾക്കെതിരെ പോസ്റ്റുമായി വിടി ബൽറാം എംഎൽഎ. സോളാര്‍ തട്ടിപ്പുകേസില്‍ ഉമ്മന്‍ചാണ്ടി കുറ്റക്കാരനെന്ന് കണ്ട് ബംഗളൂരു കോടതി പിഴ ശിക്ഷ വിധിച്ചപ്പോഴും മറ്റും ബൽറാമിനെ പരിഹസിച്ച് നിരവധി ട്രോളുകൾ ഇറങ്ങിയിരുന്നു. അതിന് മറുപടിയെന്നോണം പരിഹാസത്തിലാണ് ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
വടക്കാഞ്ചേരിയിലെ ജാഗ്രതക്കുറവിനേക്കുറിച്ച് “ബലരാമന് ഒന്നും പറയാനില്ലേ”, “എന്താടാ നിന്റെ വായിൽ പഴമാണോ”, “ഇതിന്റെ പേരിൽ നിരാഹാരം കിടക്കുന്നില്ലേ” എന്നൊന്നും ചോദിച്ചുകൊണ്ട് സൈബർ സഹാക്കളുടെ പോസ്റ്റുകളും ട്രോളുമൊന്നും ഇതുവരെ ഇറങ്ങിക്കാണുന്നില്ലല്ലോ എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
Post Your Comments