തിരുവനന്തപുരം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ ഫേസ്ബുക്കിൽ മോശമായ പരാമർശം നടത്തിയ സർക്കാർ ജീവനക്കാരനു സസ്‌പെൻഷൻ. നിയമസഭയിൽ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ഓഫീസിലെ അറ്റെൻഡറായ നിസാർ പേരൂർക്കടയെയാണ് സ്പീക്കർ പുറത്താക്കിയത്. യൂത്ത് കോൺഗ്രസ് നേതാവായ ഇയാൾ വി.ഡി സതീശന്റെ അടുത്ത അനുയായി കൂടിയാണ്. തോട്ടണ്ടി വിവാദത്തിൽ മന്ത്രിക്കെതിരെ അസഭ്യ പരാമർശം നടത്തിയതിനാണ് നടപടി.
നിസാർ മന്ത്രിക്കെതിരെ തോട്ടണ്ടി വിവാദത്തിൽ അണ്ടിക്കള്ളിയെന്നും അണ്ടിക്കുഞ്ഞമ്മയെന്നും തുടങ്ങി അതീവ മോശമായ പദപ്രയോഗങ്ങളാണ് നടത്തിയിരുന്നത്. അണ്ടി ഇറക്കുമതിയിൽ അഴിമതി നടത്തിയെന്നാണ് നിസാർ ആരോപിക്കുന്നത്. ഇതേ ആരോപണം നിയമസഭയിൽ വി.ഡി സതീശൻ എംഎൽഎ നടത്തിയിരുന്നു. വി.ഡി സതീശന്റെ അടുത്ത അനുയായിയായ കോൺഗ്രസ് പ്രവർത്തകനാണ് നിസാർ.
മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. നെറികെട്ട വാക്കുകൾ ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നു അവർ പറഞ്ഞു. നിസാമിനെതിരെ പോലീസിൽ പരാതി നൽകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Post Your Comments