മഹാരാഷ്ട്രയില്‍ ഞെട്ടിപ്പിക്കുന്ന പീഡന വാര്‍ത്തയാണ് പുറത്തുവന്നത്. മാര്ഗ്ഗനിര്ദേശികളാകേണ്ട അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു. 12 പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. അധ്യാപകര്‍ രാത്രികാലങ്ങളില്‍ വനിതാ ഹോസ്റ്റല്‍ കയറിയാണ് ഈ അക്രമം നടത്തിയിരുന്നത്.
ആദിവാസി പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന ഹോസ്റ്റലിലാണ് ഈ അക്രമം നടന്നത്. ഹെഡ്മാസ്റ്റര് ഈ ക്രൂരതയ്ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു. നാളുകളായി നടക്കുന്ന പീഡനം ഇപ്പോഴാണ് പുറത്തുവന്നത്. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലാണ് സംഭവം നടന്നത്. പീഡനമേറ്റ 12 പെണ്‍കുട്ടികളില്‍ മൂന്നുപേര്‍ ഗര്‍ഭിണികളുമാണ്.
ദിവസവും അധ്യാപകര്‍ രാത്രികാലങ്ങളില്‍ ഹോസ്റ്റലില്‍ എത്താറുണ്ടെന്നാണ് വിവരം. നാണക്കേടും, പേടിയും കാരണം കുട്ടികള്‍ എല്ലാം ഇത് രഹസ്യമാക്കി വെക്കുകയായിരുന്നു. ദീപാവലിക്ക് വീട്ടിലെത്തിയ മൂന്നു കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ രക്ഷിതാക്കള്‍ വിവരം തിരക്കുകയായിരുന്നു. തുടര്‍ന്നാണ് പീഡനവിവരം വീട്ടുകാര്‍ അറിയുന്നത്.
കുട്ടകളെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ ഗര്‍ഭിണിയാണെന്നും അറിയുകയായിരുന്നു. സംഭവം പുറം ലോകം അറിഞ്ഞതോടെ ഹെഡ്മാസ്റ്ററടക്കം 11 അധ്യാപകരെ അറസ്റ്റ് ചെയ്തു.
Post Your Comments