തൃശൂരിലെ കൂട്ട ബലാല്‍സംഗത്തിന് ഇരയായ യുവതിയുടെ പരാതി പൊലീസ് തമസ്‌കരിച്ചതിന്റേയും പൊലീസുകാരുടെ ഭാഗത്ത് നിന്നുണ്ടായ മാനസിക പീഡനത്തിന്റേയും വെളിപ്പെടുത്തല്‍ പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് വഞ്ചിയൂരിലെ അനുഭത്തെ കുറിച്ച് ഫെയ്സ്ബുക്കിലൂടെ മാധ്യമ പ്രവര്‍ത്തക ജസ്റ്റീന തോമസ് വ്യക്തമാക്കുന്നത്.
ഒരു സ്ത്രീ നീതി തേടുമ്പോള്‍ സംഭവിക്കുന്നത്, ഒക്ടോബര്‍ 14നാണ് ഞാനും അജിതേച്ചിയും വഞ്ചിയൂര്‍ കോടതിയില്‍ വക്കീലന്മാരുടെ പേക്കൂത്തിന് ഇരകളായത്. അന്നു തന്നെ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്കി. രണ്ടാം ദിവസം ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന വക്കീലന്മാരുടെ മര്‍ദ്ദനമേറ്റ പ്രഭാതേട്ടന്റെ പരാതിയില്‍ സാക്ഷിമൊഴിയെടുക്കാന്‍ വഞ്ചിയൂര്‍ പൊലീസ് മനോരമ ഓഫീസിലെത്തി. വെറും സാക്ഷികളല്ല ഞങ്ങള്‍ക്ക് പരാതിയുണ്ട്. അതില്‍ കേസെടുക്കണമെന്ന് ഞാനും എനിക്കൊപ്പമുണ്ടായിരുന്ന ശ്രീദേവി ചേച്ചിയും ആവശ്യമുന്നയിച്ചു. ‘പെണ്‍കുട്ടിയല്ലേ കേസുമായി മുന്നോട്ടു പോയാല്‍ ഭാവിയില്‍ ബുദ്ധിമുട്ടാകും അതുകൊണ്ട് സാക്ഷിയായാല്‍ മതി’ യെന്നായിരുന്നു ഉപദേശം. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും കേസ് എടുക്കാന്‍ തയാറായില്ല. പകരം പരാതി നല്കിയാലുള്ള ദുരന്തങ്ങളെക്കുറിച്ച് പറഞ്ഞുവെന്നും ജസ്റ്റീന പറയുന്നു. ജസ്റ്റീനയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം.
Post Your Comments