ഇറാഖ് :ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ലോക ശക്തികൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിക്കുന്നുണ്ട്.ദിനം പ്രതി ഐ എസിന്റെ ശക്തി വർധിക്കുന്ന കാഴ്ചയാണ് കാണുന്നത്.അത്യാധുനിക ആയുധങ്ങളും പുത്തൻ സാങ്കേതിക വിദ്യകളുമെല്ലാം ഐ എസിന് ഇന്ന് സുലഭമാണ്.ഇതെല്ലം ഐ എസിന് എവിടെ നിന്ന് കിട്ടുന്നു എന്നൊരു സംശയാസ്പദമായ ചോദ്യം ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ നിലനിന്നിരുന്നു.എന്നാൽ ഇതെല്ലാം രഹസ്യമായി ഐഎസിനു കൈമാറുന്നത് ലോകശക്തികൾ തന്നെയാണ് എന്ന് ഇന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുകയാണ്.ഇതിനു തെളിവാണ് അടുത്തിടെ പുറത്തുവന്ന വിക്കിലീക്സ് രേഖകൾ. അമേരിക്ക രഹസ്യമായി ഐ എസിന് ആയുധം വിൽക്കുന്നുണ്ടെന്ന് വിക്കിലീക്സ് രേഖകൾ പുറത്തുവിട്ടിരിന്നു.ഭീകരർക്കു ആയുധങ്ങളും പുതിയ മിസൈലുകൾ എത്തിച്ചുകൊടുക്കുന്നത് അമേരിക്കയാണെന്നതിനു കൂടുതുൽ തെളിവുകൾ ഇതോടെ പുറത്തു വന്നിരിക്കുകയാണ്.
മൊസൂളിലെ ഐഎസ് ഭീകരരുടെ താവളത്തിൽ നിന്നു ഇറാഖി സേന അമേരിക്കൻ നിർമിത മിസൈൽ കണ്ടെത്തിയിരിക്കുകയാണ്.മൊസൂളിലെ ഐഎസ് കേന്ദ്രങ്ങളിലെ ആയുധങ്ങളുടെ വ്യാപ്തി കണ്ടു ഇറാഖി സേന ഞെട്ടി എന്ന് വേണം പറയാൻ.കാരണം കണ്ടെത്തിയവ എല്ലാം അത്യാധുനിക ആയുധങ്ങളായിരുന്നു.അമേരിക്കയിലെയും മറ്റു യൂറോപ്യൻ രാജ്യങ്ങളിലെയും ചിലർ ഐഎസിൽ നിന്ന് എണ്ണ കടത്തുന്നുണ്ട്. ഇതിനു പകരമായി ഇവർ ഐ എസിന് ആയുധങ്ങളാണ് നൽകുന്നത്. മൊസൂളിലെ ഐഎസ് കേന്ദ്രമായ അൽ ഷോറ പ്രവിശ്യയിൽ നിന്നു നിരവധി അമേരിക്കൻ നിർമിത മിസൈലുകളാണ് ഇറാഖി സേന പിടിച്ചെടുത്തിരിക്കുന്നത്.നേരത്തെയും അമേരിക്കൻ നിർമിത ആയുധങ്ങൾ ഐഎസിൽ നിന്നു പിടിച്ചെടുത്തിട്ടുണ്ട്.ഇതോടെ അമേരിക്കയും ഐ എസുമായുള്ള വഴിവിട്ട ബന്ധത്തിന്റെ കൂടുതൽ തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്.
ഇറാഖിലെ ഇന്റലിജൻസ് റിപ്പോർട്ടുകൾ പ്രകാരം അമേരിക്കൻ ഹെലികോപ്റ്ററുകൾ ഐഎസ് താവളത്തിലേക്ക് ആയുധങ്ങൾ എത്തിച്ചു കൊടുക്കുന്നുണ്ടെന്നും കൂടാതെ ഐഎസ് താവളമായ അൽ അൻബാർ പ്രവിശ്യയിൽ പലപ്പോഴും അമേരിക്കൻ കോപ്റ്ററുകൾ വട്ടമിട്ടു പറക്കുന്നതു കണ്ടിട്ടുണ്ടെന്നും ദൃക്സാക്ഷികളുടെ തെളിവുകൾ ഉണ്ടെന്നും പറയുന്നു.ഇതോടെ ഐ എസിന്റെ സഹായകേന്ദ്രം ആരാണെന്ന സംശയാസ്പദമായ ചോദ്യത്തിനാണ് വിരാമമായിരിക്കുന്നത്.
Post Your Comments