വെനേസ എന്ന എട്ട് വയസുകാരിയെ സ്‌കൂളിലാക്കാനായി എത്തിയത് വൻ പോലീസ് സന്നാഹം. ആരുടേയും കണ്ണ് നനനയ്ക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്. വെനേസയുടെ പിതാവ് ജോസ് ഗിൽ വേഗ ഒരുപൊലീസ് ഉദ്യോഗസ്ഥനായിരുന്നു. വെറും 35 വയസ് മാത്രം പ്രായമുണ്ടായിരുന്ന അദ്ദേഹം ജോലിക്കിടെയുണ്ടായ ഒരു വെടിവെയ്പ്പിൽ മരണപ്പെടുകയായിരുന്നു. ഒരു ദിവസം സ്കൂളിൽ നിന്നു തിരിച്ചെത്തിയ വെനേസ അറിയുന്നത് പിതാവ് ഒരിക്കലും തിരിച്ചു വരില്ല എന്ന വാർത്തയാണ്. അത് അവളെ തളർത്തിക്കളഞ്ഞു.
അച്ഛൻെറ മരണവും മരണാനന്തരച്ചടങ്ങുകളും കഴിഞ്ഞ് ആദ്യമായി സ്കൂളിൽ പോകുന്ന വെനേസയെ തേടിയാണ് സഹപ്രവർത്തകർ എത്തിയത്. മരിച്ചുപോയ പിതാവിന്റെ സ്നേഹം കരുതലും നൽകാൻ തങ്ങളുണ്ടെന്ന് അവളെ ചേർത്ത്പിടിച്ച് പറഞ്ഞാണ് പോലീസ് സംഘം വെനേസയെ സ്‌കൂളിൽ എത്തിക്കുന്നത്. സഹപ്രവർത്തകൻ തങ്ങളെ വിട്ടുപോയെങ്കിലും അയാളുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ഈ ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഷെയർ ചെയ്‌ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ അഞ്ച് ലക്ഷത്തിലധികം പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു.
Post Your Comments