ഉത്തരകൊറിയയുടെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷം അമേരിക്കയുടെ ഒഴുകും റഡാറായ എക്‌സ് ബാന്‍ഡ് (എസ്ബിഎക്‌സ്) പേള്‍ ഹാര്‍ബറിലേക്ക് മടങ്ങിയതായി റിപ്പോർട്ട്. ഉത്തരകൊറിയ മിസൈല്‍ വിക്ഷേപിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയായിരുന്നു ഒഴുകും റഡാറിന്റെ ദൗത്യം. 116 മീറ്റര്‍ നീളവും 85 വീതിയുമുള്ള എസ്ബിഎക്‌സ് റഡാറിന് 2000 കിലോമീറ്റര്‍ ദൂരെ നിന്നു പോലും മിസൈലുകളെ കണ്ടെത്താനാകും.
എന്നാൽ വിവരങ്ങൾ പുറത്ത് വിടാൻ അമേരിക്കയോ ഉത്തരകൊറിയയോ തയ്യാറായിട്ടില്ല. അമേരിക്ക നിർമിച്ച ഈ റഡാർ സംവിധാനത്തിന് പത്ത് ബില്യൺ ഡോളറാണ് ചിലവായത്.
Post Your Comments