വാഷിംഗ്‌ടൺ : അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കാൻ ഇരിക്കെ തിരഞ്ഞെടുപ്പിന്റെ തലേ ദിവസം അമേരിക്കന്‍ നഗരങ്ങളില്‍ അല്‍-ഖ്വയ്ദ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
അല്‍-ഖ്വയ്ദ ഏതൊക്കെ സ്ഥലങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ലെന്നും എന്നാല്‍ അധികൃതര്‍ക്ക് നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ന്യൂയോര്‍ക്ക്, ടെക്‌സാസ്, വിര്‍ജീനിയ നഗരങ്ങള്‍ക്ക് ഇന്റലിജന്‍സ് ജാഗ്രതാ നിര്‍ദേശം നല്‍കിയിതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു.
മാധ്യമങ്ങള്‍ നൽകിയ റിപ്പോര്‍ട്ടുകളെ കുറിച്ച് പ്രതികരിക്കാൻ എഫ്ബിഐ തയ്യാറായിട്ടില്ല. ഭീകരവിരുദ്ധ സേനയും ആഭ്യന്തര സുരക്ഷാ സന്നാഹങ്ങളും ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറാണെന്ന് എഫ്ബിഐ അറിയിച്ചു.
ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്റണും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്.പ്രചാരണത്തിന്റെ അവസാന ഘട്ടം വരെ ട്രംപ് പിന്നിലായിരുന്നെങ്കിലും ഇ-മെയില്‍ വിവാദത്തില്‍ എഫ്ബിഐ പുനരന്വേഷണം പ്രഖ്യാപിച്ചതോടെ ഇരുവരും ഒപ്പത്തിനൊപ്പമാണ്.
Post Your Comments