Kerala

ആര്‍ക്കാണ് നീതി ലഭിച്ചത്? സുഗതകുമാരി ചോദിക്കുന്നു

തിരുവനന്തപുരം: സിപിഐഎമ്മിന്റെ പ്രാദേശിക നേതാവ് ഉള്‍പ്പെടെയുള്ള നാല് പേര്‍ തന്നെ കൂട്ടബലാത്സംഗം ചെയ്തതെന്ന യുവതിയുടെ വെളിപെടുത്തലിനോട് കവയത്രി സുഗതകുമാരി പ്രതികരിക്കുന്നു. പെണ്‍കുട്ടികള്‍ക്ക് രക്ഷയില്ലാത്ത നാടായി കേരളമെന്ന് സുഗതകുമാരി പറഞ്ഞു.

വേട്ടക്കാര്‍ രക്ഷപ്പെടുന്ന അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. ബലാത്സംഗം ചെയ്ത് കൊന്നാല്‍ കൊലയാളികളെ സംരക്ഷിക്കാന്‍ ഇന്ന് ആളുകളുണ്ടെന്നും സുഗതകുമാരി പറഞ്ഞു. പീഡനത്തിരിയാകുന്ന പെണ്‍കുട്ടികള്‍ കോടതികളിലും കടുത്ത അപമാനമാണ് നേരിടേണ്ടിവരുന്നത്. വക്കീലന്മാരുടെ ചോദ്യം കേട്ടാല്‍ തൊലിയുരിഞ്ഞുപോകും. ഇതിനെതിരെ ജഡ്ജിമാരോട് പരാതി പറയുന്ന സാഹചര്യങ്ങളുമുണ്ട്.

എത്രയോ വര്‍ഷമായി ഇതു തന്നെ നടക്കുന്നു. എന്നിട്ട് ആര്‍ക്കാണ് നീതി ലഭിച്ചത്? പീഡനക്കേസുകളില്‍ വലിയ അഭിഭാഷകരെ ഏര്‍പ്പെടുത്തി കുറ്റവാളികള്‍ രക്ഷപ്പെടുന്ന അവസ്ഥ. സ്ത്രീകളുടെ കണ്ണീരിന്റെ കഥകള്‍ തുടരുകയാണെന്നും സുഗതകുമാരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button