NewsIndia

റാം കിഷന്‍ ഗ്രെവാലിന്റെ ആത്മഹത്യയിൽ ദുരൂഹത പടരുന്നു

ന്യൂഡൽഹി:വണ്‍റാങ്ക് വണ്‍ പെന്‍ഷന്‍ ആനൂകൂല്യം ലഭിച്ചില്ലെന്നാരോപിച്ച്‌ ആത്മഹത്യ ചെയ്ത റാം കിഷന്‍ ഗ്രെവാലിന് പെന്‍ഷന്‍ ലഭിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ആത്മഹത്യ ചെയ്ത റാം കിഷന്‍ ഗ്രെവാലിന് പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിച്ചതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ ബാങ്കിന്റെ ഭാഗത്തുനിന്ന് കണക്കുകൂട്ടുന്നതില്‍ സംഭവിച്ച പിഴവാണ് പെന്‍ഷന്‍ ലഭിക്കാന്‍ വൈകിയത്.വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച്‌ ജന്തര്‍ മന്തറില്‍ സമരം നടത്തിവന്ന റാം കിഷന്‍ ആത്മഹത്യ ചെയ്യുകയായിരിന്നു.

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ആനുകൂല്യം ലഭിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാണ് എന്നാണ് ഗ്രെവാല്‍ ഒടുവില്‍ മകനോട് ഫോണില്‍ സംസാരിച്ചത്.എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയ്ക് കീഴിലുള്ള സൈനികരുടെ ക്ഷേമത്തിനായി 5,507.47 കോടി രൂപ അനുവദിച്ചതായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 20,63,763 വിമുക്ത ഭടന്മാര്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഇതില്‍ 19,12,4520 വിമുക്ത ഭടന്മാര്‍ക്ക്ആദ്യഗഡു വിതരണം ചെയ്തിട്ടുണ്ട്. വേരിഫിക്കേഷനിലുള്ള തകരാറുകള്‍ കാരണം ഇവരില്‍1,50, 313 പേരുടെ പെന്‍ഷന്‍ വിതരണം തടസ്സപ്പെട്ടിട്ടുണ്ട്.എന്നാൽ ഈ അനുകൂല്യപ്രകാരം റാം കിഷന് പെൻഷൻ ലഭിച്ചിട്ടുണ്ടെന്നും ഹരിയാനയിലെ ഭിവാനിയിലുള്ള എസ്ബിഐ ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് ലഭിച്ച തുക കുറയുന്നതിലേയ്ക്ക് നയിച്ചതെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

വിമുക്തഭടനായ റാം കിഷന്‍ ഗ്രെവാലിന്റെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്നും ആത്മഹത്യ ചെയ്യുമ്പോൾ കൂടെ ഉണ്ടായിരുന്നതും വിഷം നല്‍കിയതും ആരാണെന്ന് കണ്ടെത്തണമെന്നും കൂടാതെ ആത്മഹത്യക്ക് പിന്നിൽ രാഷ്ട്രീയ താത്പര്യമുണ്ടോയെന്ന് അന്വേഷിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.ഇതേ തുടർന്ന് സംഭവം വിവാദമായ സാഹചര്യത്തിൽ പ്രതിരോധനമന്ത്രി മനോഹര്‍ പരീക്കര്‍ സംഭവത്തിന്റെ വിശദവിവരങ്ങള്‍ അന്വേക്ഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button