പൂനെ :ഭോപ്പാല്‍ ഏറ്റുമുട്ടലോടെ പുണെ സ്‌ഫോടനക്കേസിലെ മുഴുവന്‍ പ്രതികളും കൊല്ലപ്പെട്ടുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. പൂനെയില്‍ 2014 ജൂലായ് 10-ന് നടന്ന സ്‌ഫോടനത്തില്‍ ഉത്തരവാദികളെന്ന് സംശയിക്കുന്ന മൂന്നുപേർ ഭോപ്പാലിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട എട്ട് സിമി പ്രവർത്തകരിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
കേരളത്തിലെ വാഗമണ്‍ സിമി ക്യാമ്പിലെ പ്രതികൂടിയായ ഗുഡ്ഡു എന്ന് വിളിക്കപ്പെടുന്ന മെഹ്ബൂബ് ഷെയ്ക്ക്, സക്കീര്‍ഹുസൈന്‍ സാദിഖ്, അഹമ്മദ് റംസാന്‍ ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ട പൂനെ സ്‌ഫോടനക്കേസ് പ്രതികള്‍. ഇതേ കേസിലെ മറ്റ് പ്രതികളായ മുഹമ്മദ് അയിസാസുദ്ദീന്‍, മുഹമ്മദ് അസ്ലം എന്നിവര്‍ കഴിഞ്ഞവര്‍ഷം തെലങ്കാനയില്‍ നടന്ന ഏറ്റുമുട്ടലിലും കൊല്ലപ്പെട്ടിരുന്നു.മൂന്ന് പ്രതികളെ പുണെ സ്‌ഫോടനത്തിന്റെ കേസന്വേഷണത്തില്‍ വിട്ടുകിട്ടാന്‍ എ.ടി.എസ്. (ഭീകരവിരുദ്ധ സേന) ശ്രമിച്ചിരുന്നു. എന്നാല്‍ മധ്യപ്രദേശിലെ ഒട്ടേറെ ഭീകരഭീകര പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട ഇവരെ വിട്ടുകിട്ടിയിരുന്നില്ല.പ്രതികളില്‍ ആരെയെങ്കിലും ചോദ്യംചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ പുണെ സ്‌ഫോടനത്തില്‍ നിര്‍ണായകതെളിവ് ലെഭിക്കുമായിരുന്നെന്നാണ് എ.ടി.എസ്. കരുതിയിരുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
പോലീസുമായുള്ള ഏറ്റുമുട്ടലില്‍ സിമി പ്രവർത്തകർ കൊല്ലപ്പെട്ട സാഹചര്യത്തിൽ പുണെ സ്‌ഫോടനത്തിലെ മറ്റ് കണ്ണികളെക്കുറിച്ച് അറിയാനുള്ള സാധ്യതകള്‍ കൂടി അടഞ്ഞെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ.
Post Your Comments