ഇറാഖ് :ലോകശക്തികൾക്കു മുന്നിൽ പിടിച്ചു നിൽക്കാൻ ഐഎസ് ഭീകരർ ഉപയോഗിക്കുന്ന ആയുധങ്ങളുടെ പ്രഹരശേഷി വളരെയധികം ഭീകരമാണ്.ഇവർ ഇതിനായി ഉപയോഗിക്കുന്നത് അത്യാധുനിക ആയുധങ്ങളാണ്.അത്യാധുനിക ആയുധങ്ങളും പുത്തൻ സാങ്കേതിക വിദ്യകളുമെല്ലാം ഐ എസിന് എവിടെ നിന്നാണ് കിട്ടുന്നതെന്നുള്ളത് എന്നും ഒരു സംശയാസ്പദമായ ചോദ്യമാണ്.എന്നാൽ ഇതെല്ലാം രഹസ്യമായി ഐഎസിനു കൈമാറുന്നത് ലോകശക്തികൾ തന്നെയാണ് എന്നതാണ് വാസ്തവം.
ഇതിനു തെളിവാണ് അടുത്തിടെ പുറത്തുവന്ന വിക്കിലീക്സ് രേഖകൾ. അമേരിക്ക രഹസ്യമായി ഐ എസിന് ആയുധം വിൽക്കുന്നുണ്ടെന്നാണ് വിക്കിലീക്സ് രേഖകൾ പുറത്തുവിട്ടിരിക്കുന്നത്.ഇതേ തുടർന്ന് ഹിലാരി ക്ലിന്റനെതിരെ വന്ന ആരോപണവും ഈ തെളിവുകളിലേക്ക് വഴിതുറക്കുന്നതാണ്.അമേരിക്ക ഉൾപ്പടെയുള്ള 34 രാജ്യങ്ങളിൽ നിന്നുള്ള ആയുധങ്ങളാണ് ഐഎസ് ഭീകരർ ഉപയോഗിക്കുന്നത്. അമേരിക്കൻ നിര്‍മിത ആയുധങ്ങളും വാഹനങ്ങളും ഉപയോഗിച്ചാണ് ഐഎസ് ഭീകരർ മൊസൂളിൽ ആക്രമണം നടത്തുന്നതെന്നതും ശ്രദ്ധേയമാണ്.റഷ്യന്‍ നിര്‍മിത എകെ, അമേരിക്കയുടെ ബുഷ്മാസ്റ്റര്‍ എക്‌സ്15-എ2എസ്, റഷ്യന്‍ എസ്‌കെഎസ്, എവിഡി സെമി-ഓട്ടോമാറ്റിക് റൈഫിള്‍, അത്യാധുനിക ടാങ്കുകള്‍, യുഎസ് എം 16, ചൈനയുടെ സിക്യു റൈഫിള്‍ എല്ലാം മൊസൂളിലെ ആക്രമണത്തിന് ഇവർ ഉപയോഗിക്കുന്നുണ്ട്.
അമേരിക്കയെ കൂടാതെ റഷ്യ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങി 34 രാജ്യങ്ങളുടെ നൂറോളം വ്യത്യസ്ത ആയുധങ്ങളും ഐ എസ് ഉപയോഗിക്കുന്നുണ്ട്.പുതിയ റോക്കറ്റ് ലോഞ്ചറുകളും യന്ത്രതോക്കുകളും ടാങ്കുകളുമാണ് ഐഎസ് ഇപ്പോൾ ഉപയോഗിച്ചുവരുന്നത്.ഐ എസിന് ഈ പുതിയ സാങ്കേതിക വിദ്യകൾ കൈ മാറുന്നത് ലോക രാജ്യങ്ങളാണെന്നുള്ളതും ശ്രദ്ധേയമാണ്.
Post Your Comments